ടി20 ലോകകപ്പ് 2024: ബുദ്ധിപരമായി കളിക്കണം, ആ താരത്തെ നാലാം നമ്പരില്‍ ഇറക്കാന്‍ സാധ്യത!

ബോളര്‍മാരുടെ കരുത്തില്‍ ഇന്ത്യ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8ലേക്ക് മുന്നേറിയിരിക്കുകയാണ്. എന്നിരുന്നാലും ബാറ്റര്‍മാരുടെ പ്രകടനം അത്ര ഗംഭീരമായി വന്നിട്ടില്ല. നിലവിലെ താരങ്ങളില്‍ ചിലരുടെ ഫോം പ്രശ്നമാണ്. സ്ഥിരതയോടെ കളിക്കാന്‍ പലര്‍ക്കും സാധിക്കുന്നുമില്ല. ഇപ്പോഴിതാ സൂപ്പര്‍ 8ലേക്കെത്തുമ്പോള്‍ ഇന്ത്യക്ക് ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസിം ജാഫര്‍.

സഞ്ജു സാംസണ്‍ നാലാം നമ്പറിലേക്ക് വരാന്‍ സാധ്യകളുണ്ട്. എന്നാല്‍ ശിവം ദുബെക്ക് തുടര്‍ അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നുണ്ടാവും. സഞ്ജു സാംസണും യശ്വസി ജയ്സ്വാളും കളിച്ചാല്‍ എങ്ങനെ മാറ്റം വരുത്തണമെന്ന് ടീം മാനേജ്മെന്റ് ആലോചിച്ച് തീരുമാനിക്കേണ്ടതാണ്.

വ്യക്തിപരമായി ദുബെയെയാണ് ഞാന്‍ പിന്തുണക്കുന്നത്. കാരണം വെസ്റ്റ് ഇന്‍ഡീസിലേക്കെത്തുമ്പോള്‍ സ്പിന്‍ പിച്ചാവും. സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച പ്രകടനം നടത്താന്‍ ദുബെക്ക് കഴിവുണ്ട്.

പവര്‍പ്ലേയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കണം. ഇത്തരം പിച്ചുകളില്‍ ഒരേ ബാറ്റിംഗ് ശൈലി തുടര്‍ന്നാല്‍ ബൗളര്‍ക്ക് നിങ്ങളുടെ ദൗര്‍ബല്യം എന്താണെന്ന് മനസിലാകും. ഋഷഭ് പന്ത് കളിക്കുന്നത് എങ്ങനെയാണെന്ന് നോക്കുക. ബുദ്ധിപരമായി ഷോട്ടുകള്‍ കളിക്കുകയാണ് വേണ്ടത്- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ