ടി20 ലോകകപ്പ് 2024: റോഡുകള്‍ വിജനമാകും, ഒന്നുമാത്രമേ മനസിലുണ്ടാകൂ..: ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

ഐസിസി ടി20 ലോകകപ്പ് 2024ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ഇന്ന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. സൂപ്പര്‍ ഓവറില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയോട് തോറ്റതോടെ മെന്‍ ഇന്‍ ഗ്രീന്‍ സമ്മര്‍ദ്ദത്തിലാണ്.

മറുവശത്ത്, ന്യൂയോര്‍ക്ക് പിച്ചില്‍ ഇന്ത്യ അയര്‍ലന്‍ഡിനെതിരെ 8 വിക്കറ്റിന്റെ ജയം നേടി ആത്മവിശ്വാസത്തിലാണ്. രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ ഋഷഭ് പന്തും മികച്ച പ്രകടനമാണ് നടത്തിയത്. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ വിക്കറ്റ് വീഴ്ത്തി ബോളിംഗിലും മികച്ചുനിന്നു. ഇന്ത്യന്‍ മുന്‍ താരം നവ്ജ്യോത് സിംഗ് സിദ്ദു മത്സരത്തിന്റെ ഫല പ്രധാന്യം എടുത്തുപറഞ്ഞ് രംഗത്തുവന്നു.

പ്രതീക്ഷകളില്‍നിന്ന് സമ്മര്‍ദ്ദം ഉണ്ടാകും. തോല്‍വി ആര്‍ക്കും ദഹിക്കില്ല. പാകിസ്ഥാനെതിരെ വിജയിച്ചാല്‍, മറ്റ് ഫലങ്ങള്‍ പരിഗണിക്കാതെ നിങ്ങള്‍ ഹീറോയാകും. ലോകകപ്പിന് മുമ്പ് പാകിസ്ഥാന്‍ യുഎസിനോടും ഇംഗ്ലണ്ടിനോടും തോറ്റതോടെ ഇന്ത്യ മുന്നിലാണ്.

എല്ലാ യുദ്ധങ്ങളുടെയും മാതാവാണിത്. ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യം യുഎസ്എയോട് തോറ്റത് മാനസികമായ തിരിച്ചടിയാണ്. മറുവശത്ത് ഇന്ത്യ കുതിപ്പിലാണ്. റോഡുകള്‍ വിജനമാകും, സ്റ്റേഡിയം തിരക്കേറിയതായിരിക്കും. സാരേ ജഹാന്‍ സേ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന ഒരു ഗാനം മാത്രമേ ഹൃദയത്തില്‍ ഉണ്ടാകൂ- നവ്ജ്യോത് സിംഗ് സിദ്ദു എഎന്‍ഐയോട് പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം