ടി20 ലോകകപ്പ് 2024: രോഹിത്തിന്റെ ആ തെറ്റ് ഇന്ത്യയെ തോല്‍പ്പിച്ചേനെ; ആഞ്ഞടിച്ച് ഗവാസ്‌കര്‍

2024ലെ ഐസിസി ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനത്തോടുള്ള അതൃപ്തി പരസ്യമാക്കി സുനില്‍ ഗവാസ്‌കര്‍. 119 റണ്‍സ് പ്രതിരോധിക്കുന്നതിനിടെ ഇന്ത്യ 6 റണ്‍സിന് പാകിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും, ടീമിന്റെ തോല്‍വിക്ക് കാരണമായേക്കാവുന്ന രോഹിതിന്റെ തെറ്റ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പമാണ് രോഹിത് ബോളിംഗ് ആരംഭിച്ചത്. പാകിസ്ഥാന്റെ ചേസിനിടെ ഇതിഹാസ താരം രോഹിതിനെതിരെ ആഞ്ഞടിച്ചു.

എന്തുകൊണ്ടാണ് അദ്ദേഹം ജസ്പ്രീത് ബുംറയില്‍ നിന്ന് തുടങ്ങാത്തത്? ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറാണ് ബുംറ. പക്ഷേ അദ്ദേഹത്തിന് ന്യൂ ബോള്‍ നല്‍കിയില്ല. ന്യൂ ബോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുമെന്നും അത് രണ്ട് ഓവര്‍ പഴയതായിരിക്കുമ്പോള്‍, ആഘാതം കുറയുമെന്നും നിങ്ങള്‍ ഓര്‍ക്കണം.

മൂന്നാം ഓവറില്‍ അദ്ദേഹത്തിന് ഒരു പന്ത് ലഭിച്ചു. ഒരു വിക്കറ്റ് കൊണ്ടുവന്നു. മുഹമ്മദ് റിസ്വാന്റെ ക്യാച്ച് ശിവം ദുബെ ഉപേക്ഷിച്ചു. അവന്‍ തന്റെ രണ്ടാം ഓവറില്‍ തന്നെ ബാബര്‍ അസമിനെ പുറത്താക്കി. തന്റെ മൂന്നാം ഓവറില്‍ റിസ്വാനെ ബുംറ പുറത്താക്കി. അവന്‍ ഒരു വിക്കര്‍-ടേക്കറാണ്, നിങ്ങള്‍ക്ക് അവനെ കാത്തിരിക്കാന്‍ കഴിയില്ല- സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

Latest Stories

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ

വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്‌ന്റെ അകാല മരണത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് ബോയ്‌ഹുഡ് ക്ലബ് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ