ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ നിലവിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫോം ഒരു ഘടകമായില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഐപിഎല്ലിന് മുമ്പ് തന്നെ 15 അംഗ ടീമിനെ തിരഞ്ഞെടുക്കാമായിരുന്നുവെന്ന് രോഹിത് പറഞ്ഞു. ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ അവസാന പതിപ്പിന് ശേഷം വിരാട് കോഹ്ലി രണ്ട് ടി20 മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ എന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്.

അന്താരാഷ്ട്ര ഗെയിമുകളില്‍ മെന്‍ ഇന്‍ ബ്ലൂവിന് വേണ്ടി മികച്ച പ്രകടനം നടത്തിയവരില്‍ ഒരാളായിരുന്നു റിങ്കു സിംഗ്, പക്ഷേ അദ്ദേഹം അവഗണിക്കപ്പെട്ടു. മാരകമായ വാഹനാപകടത്തെത്തുടര്‍ന്ന് ഋഷഭ് പന്ത് വളരെക്കാലം ക്രിക്കറ്റൊന്നും കളിച്ചിരുന്നില്ല, പക്ഷേ അദ്ദേഹം ടീമിന്റെ ഭാഗമാണ്.

ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് (മാര്‍ച്ചില്‍) ഞങ്ങള്‍ ഞങ്ങളുടെ സ്‌ക്വാഡ് കോമ്പിനേഷന്‍ ഉണ്ടാക്കി. സ്വാഡിലേക്ക് പുതുതായി ആരും വരുന്നില്ല. ഞങ്ങളുടെ ധാരാളം കളിക്കാര്‍ ഐപിഎല്ലിന് മുമ്പ് ടി20 കളിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ചില വിടവുകള്‍ നികത്തേണ്ടിവന്നു, അവിടെയാണ് ഐപിഎല്‍ ഞങ്ങളെ സഹായിച്ചത്. ഞങ്ങളുടെ പ്രധാന ഗ്രൂപ്പിനെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു, കൂടാതെ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമാണ് നടത്തിയത്- രോഹിത് പറഞ്ഞു.

ഈ പ്രധാന ഗ്രൂപ്പില്‍ രോഹിത്തും വിരാട് കോഹ്‌ലിയും ഉള്‍പ്പെടുന്നു. അവരെ തിരഞ്ഞെടുക്കണോ എന്നതിനെക്കുറിച്ച് ബാഹ്യ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. 2022 നവംബറില്‍ ടി20 ലോകകപ്പില്‍നിന്നും പുറത്തായതിന് ശേഷം, കഴിഞ്ഞ ജനുവരിയില്‍ നടന്ന ടി20 പരമ്പരയിലാണ് രോഹിത്തും കോഹ്‌ലിയും കുട്ടി ക്രിക്കറ്റില്‍ വീണ്ടും തിരിച്ചെത്തിയത്. കരീബിയന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നടക്കുന്ന ടി20 ലോകകപ്പ് ജൂണ്‍ 1 ന് ആരംഭിക്കും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ