ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നിവരുടെ കരിയര്‍ അവസാനിച്ചെന്നുള്ള റിപ്പോര്‍ട്ടുകളില്‍ വിഷമിച്ചിരിക്കുന്ന ആകാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പില്‍ താനും ഉണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് രോഹിത്.
യാത്ര ചെയ്ത് ഇവിടുത്തെ ഭംഗി ആസ്വദിക്കുകയെന്നത് മാത്രമല്ല. അമേരിക്കയിലേക്ക് വരാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ തന്നെ ടി20 ലോകകപ്പ് ഇവിടെ വരാന്‍ പോവുകയാണ്. അതില്‍ എല്ലാവരും ആവേശത്തിലാവുമെന്ന് എനിക്കറിയാം. വളരെ പ്രതീക്ഷയോടെയാണ് ലോകകപ്പിനെ കാണുന്നത്- അമേരിക്കയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ രോഹിത് പറഞ്ഞു.
ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് നിലവില്‍ ഇന്ത്യ ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം നടത്തുന്നത്. യുവതാരനിരയെയാണ് അധികം ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നതും. അങ്ങനെ വരുമ്പോള്‍ രോഹിത്തിനെ പോലുള്ള സീനിയര്‍ താരങ്ങള്‍ എങ്ങനെ ടി20 ലോകകപ്പ് കളിക്കാനെത്തുമെന്നതാണ് ഉയരുന്ന സംശയം.
നിലവില്‍ ടി20യിലെ റണ്‍വേട്ടക്കാരിലെ രണ്ടാമനാണ് രോഹിത് ശര്‍മ. 2022ലെ ന്യൂസീലന്‍ഡ് പരമ്പരയിലൂടെയാണ് രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറിയത്.