പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഷഹീന്‍ ഷാ അഫ്രീദിയെ നായകസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെ ടി20 ലോകകപ്പ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ബാബര്‍ അസമിനെ വിമര്‍ശിച്ചു മുന്‍ താരം ഷാഹിദ് അഫ്രീദി. ഫ്‌ലോറിഡയില്‍ കനത്ത മഴയെത്തുടര്‍ന്ന് യുഎസ്എയും അയര്‍ലന്‍ഡും തമ്മിലുള്ള മത്സരം വാഷ്ഔട്ടായതിനെത്തുടര്‍ന്ന് 2024 ലെ ഐസിസി ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് അഫ്രീദിയുടെ പരാമര്‍ശം.
പാകിസ്ഥാന്‍ ക്യാപ്റ്റനാകാനുള്ള പിസിബി മേധാവിയുടെ വാഗ്ദാനം ബാബര്‍ നിരസിക്കുകയും പകരം ഷഹീന്റെ നേതൃത്വത്തെ പിന്തുണയ്ക്കുകയും ചെയ്യണമായിരുന്നുവെന്ന് ഷാഹിദ് അഭിപ്രായപ്പെട്ടു. ഇത് ശക്തമായ ഒരു മാതൃക സൃഷ്ടിക്കുമെന്ന് ഷാഹിദ് വിശ്വസിച്ചു.
ടി20 ലോകകപ്പ് വരെ ഷഹീന്‍ ഷാ അഫ്രീദിയെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ബാബര്‍ അസം പിന്തുണ നല്‍കേണ്ടതായിരുന്നു. ദീര്‍ഘകാലമായി ഒരുമിച്ച് കളിച്ചതിനാല്‍ താനും ടീമും ഷഹീന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാന്‍ തയ്യാറാണെന്ന് ബാബറിന് പറയാമായിരുന്നു.
ഷഹീന്റെ നേതൃത്വത്തില്‍ കളിക്കാന്‍ സമ്മതിച്ചുകൊണ്ട് കമ്മിറ്റി തിരഞ്ഞെടുത്ത ക്യാപ്റ്റന് ബാബര്‍ തന്റെ ഉറച്ച പിന്തുണ നല്‍കണമായിരുന്നു. ഇത് ബാബറിന്റെ ബഹുമാനം ഗണ്യമായി ഉയര്‍ത്തുമായിരുന്നു. കാരണം അദ്ദേഹം നേതൃത്വത്തിന്റെയും ടീം ഐക്യത്തിന്റെയും ശ്രദ്ധേയമായ ഒരു മാതൃക കാണിക്കുമായിരുന്നു
ബാബറിന് ആവശ്യമായ ക്യാപ്റ്റന്‍സി കഴിവുകളില്ലെന്ന് കുറച്ച് സെലക്ടര്‍മാര്‍ പരസ്യമായി പ്രഖ്യാപിച്ചതിനാല്‍ താരത്തിന്റെ പ്രകടനത്തെ സെലക്ഷന്‍ കമ്മിറ്റി ഭാഗികമായി കുറ്റപ്പെടുത്തുകയാണ്- ഷാഹിദ് അഫ്രീദി കൂട്ടിച്ചേര്‍ത്തു.