ടി20 ലോകകപ്പ് 2024: സൂപ്പര്‍ 8 ല്‍ കാത്തിരിക്കുന്ന രണ്ട് അപകടങ്ങള്‍; ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി പിയൂഷ് ചൗള

2024 ലെ ഐസിസി ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും നേരിടും. അതേ ഗ്രൂപ്പില്‍ നിന്ന് ബംഗ്ലാദേശും അടുത്ത റൗണ്ടിലേക്ക് കടക്കാനാണ് സാധ്യത. എന്നാല്‍ സൂപ്പര്‍ 8ല്‍ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനേയും സൂക്ഷിക്കണമെന്ന് പിയൂഷ് ചൗള ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പ് നല്‍കിയത്.

അയര്‍ലന്‍ഡ്, പാകിസ്ഥാന്‍, അമേരിക്ക എന്നിവരെ തോല്‍പ്പിച്ചാണ് ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയത്. കാനഡയ്‌ക്കെതിരായ അവസാന ലീഗ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ബംഗ്ലാദേശ് മെന്‍ ഇന്‍ ബ്ലൂവിനെ ബുദ്ധിമുട്ടിക്കുന്നത് ചൗള കരുതുന്നില്ല. എന്നാല്‍ ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും അപകടകാരികളാണെന്ന് ചൗള പറഞ്ഞു.

ഐസിസി മത്സരങ്ങളില്‍ ഓസ്ട്രേലിയ എപ്പോഴും അപകടകാരികളാണ്. ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഈ ലോകകപ്പില്‍ അവരുടെ പ്രകടനം നമ്മള്‍ കണ്ടു കഴിഞ്ഞു. മികച്ച ടീമാണ് അഫ്ഗാനിസ്ഥാനുള്ളത്. അവരുടെ ബോളര്‍മാര്‍ വെസ്റ്റ് ഇന്‍ഡീസില്‍ ബൗളിംഗ് ആസ്വദിക്കുകയാണ്.

ബംഗ്ലാദേശ് മികച്ച ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, പക്ഷേ അവര്‍ ഇപ്പോഴും അത്ര മത്സരക്ഷമതയുള്ളവരല്ല. ശക്തമായ ടീമായി മാറുന്നതില്‍ അവര്‍ ഇപ്പോഴും വളരെ പിന്നിലാണ്. എന്നിരുന്നാലും, ഗ്രൂപ്പ് എ മികച്ചതായി തോന്നുന്നു- പീയൂഷ് ചൗള സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ