ടി20 ലോകകപ്പ് 2024: ടീം തിരഞ്ഞെടുപ്പില്‍ അനിഷ്ടം, ഇന്ത്യന്‍ സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു

2018, 2024 ഏഷ്യാ കപ്പ് ടൂര്‍ണമെന്റുകളിലെ വിജയങ്ങള്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങളിലേക്ക് ടീമിനെ നയിച്ച രോഹിത് ശര്‍മ്മ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയുടെ വൈറ്റ്-ബോള്‍ ക്രിക്കറ്റിന്റെ മൂലക്കല്ലാണ്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സമീപകാല പ്രകടനം, പ്രത്യേകിച്ച് ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേത് ആശങ്കകള്‍ ഉയര്‍ത്തുന്നു. പ്രായം ഒരു ഘടകമായി മാറുന്നതോടെ, ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം പരിചയസമ്പന്നനായ ബാറ്റര്‍ ടി20 ക്രിക്കറ്റില്‍നിന്നും വിരമിച്ചേക്കുമെന്നാണ് ഊഹാപോഹങ്ങള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അതിന്റെ ടി20 ലൈനപ്പില്‍ കാര്യമായ മാറ്റത്തിന്റെ വക്കിലാണ്. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024ന് ശേഷം ക്യാപ്റ്റന്‍ രോഹിത് ടി20 ഇന്റര്‍നാഷണലുകളിലെ തന്റെ അവസാന മത്സരത്തിലേക്ക് അടുക്കുന്നതായി സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനായി പാണ്ഡ്യയെ നിയമിക്കാനുള്ള വിവാദപരമായ തീരുമാനമാണ് താരത്തിന്റെ വേഗത്തിലുള്ള വിരമിക്കലിനെ സ്വാധീനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

ടി20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി നിയമിച്ചത് രോഹിത് ശര്‍മ്മയെയും പീഫ് സെലക്ടര്‍ അജിത് ആഗാര്‍ക്കറുടെയും അഭിപ്രായങ്ങല്‍മറികടന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും എതിരായിരുന്നുവെന്ന് ഒരു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. എന്നിരുന്നാലും 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞു.

രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായിരുന്നു ഹാര്‍ദിക്, ശക്തരായ എതിരാളികള്‍ക്കെതിരെ വിജയം നേടി. ടി20 ലോകകപ്പില്‍ ടീമിനെ നയിക്കുന്നതില്‍ മുന്‍നിരക്കാരനായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ഐസിസി ഇവന്റിലേക്ക് അദ്ദേഹത്തിന് അംഗീകാരം ലഭിക്കുന്നതിന് പിന്നിലെ ഒരു കാരണം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡാണ്.

Latest Stories

ബോളിവുഡ് താരങ്ങള്‍ക്ക് ഇഷ്ടം ഓയോ; ഓഹരികള്‍ വാങ്ങിക്കൂട്ടി മാധുരിയും ഗൗരി ഖാനും

"എന്റെ ജോലി പൂർത്തിയായി എന്ന് തോന്നി, അത് കൊണ്ടാണ് വിരമിച്ചത്"; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

'നാടകം വിലപോകില്ല'; വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കുമെന്ന് ബോബി ചെമ്മണ്ണൂരിന് താക്കീതുമായി കോടതി

എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ അല്ലെ അവൻ, വിരാട് കോഹ്‌ലി ആ കാര്യം ഇപ്പോൾ തന്നെ തീരുമാനിച്ചു കഴിഞ്ഞു; ഡിഡിസിഎ സെക്രട്ടറി പറയുന്നത് ഇങ്ങനെ

നാടകത്തിന് താല്ക്കാലിക അവസാനം; ബോബി ചെമ്മണ്ണൂര്‍ ജയിലിൽ നിന്നും പുറത്തിറങ്ങി

അസാധാരണ നീക്കവുമായി ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കും

നിറം കുറവെന്ന് പറഞ്ഞ് മാനസിക പീഡനം; മലപ്പുറത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹം ഖബറടക്കി

"രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ"; രഞ്ജി ട്രോഫി കളിക്കാൻ ജൈസ്വാളും

'എന്തൊരു ഫ്രോ‍‍ഡ് പണിയാണിത്', ബോക്‌സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പ്; ഗെയിം ചേഞ്ചറിനെ പരിഹസിച്ച് രാം ഗോപാൽ വർമ്മ

പിരിച്ചുവിട്ട 164 തൊഴിലാളികളെയും തിരിച്ചെടുക്കണം; വേതന കുടിശിഖ ഉടന്‍ നല്‍കണം; വീഴ്ചവരുത്തിയാല്‍ 6 % പലിശ; കോടതിയില്‍ അടിയേറ്റ് മുത്തൂറ്റ്; ആറുവര്‍ഷത്തിന് ശേഷം തൊഴിലാളി വിജയം