2024ലെ ഐസിസി ടി20 ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. 2007ന് ശേഷം ഇന്ത്യ ടി20 ലോകകപ്പില്‍ ട്രോഫി നേടിയിട്ടില്ല. ഇതിനിടെ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍മാരായ നാസര്‍ ഹുസൈനും മൈക്കല്‍ ആതര്‍ട്ടണും 2022ലെ അഡ്ലെയ്ഡ് പോരാട്ടത്തെക്കുറിച്ച് രോഹിത് ശര്‍മ്മയെയും സംഘത്തെയും ഓര്‍മ്മിപ്പിച്ചു.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലായിരിക്കും ഏറ്റുമുട്ടുക. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് അഡ്ലെയ്ഡ് ആവര്‍ത്തിക്കും. ഈ ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ ടീമിനെ ഭയപ്പെടുന്നില്ല. പിച്ച് മന്ദഗതിയിലാണെങ്കില്‍, ഇംഗ്ലീഷ് ബാറ്റര്‍മാരെ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടിക്കാം- നാസര്‍ ഹുസൈന്‍ പറഞ്ഞു.
ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഞാന്‍ കരുതുന്നു, ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തും. അങ്ങനെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഫൈനല്‍ കളിക്കും- ആതര്‍ട്ടണ്‍ പ്രവചിച്ചു.
ടി20 ലോകകപ്പില്‍ ഇരുടീമുകളും ആറ് തവണ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 4-2ന് മുന്നിലാണ്. എന്നാല്‍ 2022ലെ ഏക സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി. ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡ്, പാകിസ്ഥാന്‍, യുഎസ്എ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവരെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.