മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയുടെയും ടി20 ഭാവിയെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ടി20 ലോകകപ്പില് ആറ് മാത്രം ശേഷിക്കെ രോഹിത് തന്നെയായിരിക്കുമോ ടീമിന്റെ നായകനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഈ ചര്‍ച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ.
ഇന്ത്യയെ ആര് നയിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത നല്‍കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ടി20 ലോകകപ്പിന് ഇനിയും ആറ് ഏഴ് മാസമെങ്കിലും സമയമുണ്ട്. ജൂണിലാണ് ലോകകപ്പ് നടക്കുന്നത്. ഇതിന് മുമ്പ് ഐപിഎല്ലും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും നടക്കാനുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ തീരുമാനം എടുക്കാറായിട്ടില്ല- ജയ് ഷാ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ സാഹചര്യം യുവതാരങ്ങള്‍ക്ക് പരിചയമുള്ളതല്ല. അതുകൊണ്ടുതന്നെ യുവതാരങ്ങളെ കണ്ണടച്ച് വിശ്വസിച്ച് മുന്നോട്ട് പോവാന്‍ ഇന്ത്യ ഒന്ന് അറച്ചേക്കും.
2022 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇന്ത്യയുടെ ടി20 ടീമില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 ഐ, ഏകദിന പരമ്പരകളിലും ഇരുവരും കളിക്കുന്നില്ല.