ക്യാപ്റ്റന്‍സി എന്ന മുള്‍ക്കിരീടം കാരണം ഫോം ഔട്ട് ആയവരുടെ എണ്ണം കൂടി വരുന്നു, രക്ഷപെട്ട് കോഹ്ലി

അമല്‍ ദേവ്

ക്യാപ്റ്റന്‍സി എന്ന മുള്‍കിരീടം കാരണം ഫോം ഔട്ട് ആയവരുടെ എണ്ണം കൂടി വരുന്നു.. എത്ര മികച്ച കളികാര്‍ക്കും പ്രഷര്‍ താങ്ങാന്‍ പറ്റാതായിരിക്കുന്നു..ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ ധോണി വേണ്ട കോഹ്ലി മതി, കോഹ്ലി വന്നപ്പോള്‍ രോഹിത് മതി, ഇപ്പോള്‍ രോഹിത് വേണ്ട പാണ്ഡ്യ മതി..

സോഷ്യല്‍ മീഡിയ കൂടി വന്നതോടെ കളിക്കാര്‍ക്ക് പ്രത്യേകിച്ച് ക്യാപ്റ്റന്മാര്‍ക്ക് വരുന്ന പ്രഷര്‍ വളരെ കൂടുതലാണ്. 2019 ഇല്‍ ധോണി വിരമിച്ചതോടെ കോഹ്ലിക്ക് ടീമില്‍ ക്യാപ്റ്റന്‍സിയും ബാറ്റിങ്ങും ഒരുപോലെ കൊണ്ട് പോകാന്‍ പറ്റാണ്ടായി രോഹിതിനു വഴിമാറി കൊടുക്കാന്‍ പറയുന്ന ഹേറ്റേഴ്സ് കൂടി ആയപ്പോള്‍ പുള്ളി ഡിപ്രെഷന്‍ വരെ എത്തി..

കോഹ്ലിയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കിയ തീരുമാനം ശരിക്കും അദ്ദേഹത്തിന് ഗുണം ആണ്.. അല്ലെങ്കില്‍ ഇപ്പോള്‍ കോഹ്ലി വിരമിക്കേണ്ടി വന്നേനെ. ഇന്ത്യയില്‍ എന്തായാലും ബാവുമ, വില്യംസണ്‍ സ്‌റ്റൈല്‍ ബാറ്റിംഗ് വെച്ച് കൊണ്ട് ഒരുപാട് കാലം ടീമില്‍ നിക്കാന്‍ പറ്റില്ല..

ദാദയും ധോണിയും കുറച്ചു നാള്‍ അങ്ങനെ നിന്നിട്ടുണ്ട്.. എങ്കിലും ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല.. രാഹുലിന്റെ ബാറ്റിംഗ് ശ്രെദ്ധിക്കാതെ രോഹിത് സ്വന്തം ശൈലിയില്‍ കളിച്ചാല്‍ നിലനിന്നു പോകാം.. അല്ലെങ്കില്‍ ലോകകപ്പ് എടുത്താല്‍ 1 ഇയര്‍ വാലിഡിറ്റി കിട്ടും.

ഏഴാം നമ്പറില്‍ സ്റ്റേബിള്‍ ആയി കളിക്കുന്ന ഒരു ബാറ്റര്‍ കൂടി സെറ്റ് ആയാല്‍ ബുമ്ര കൂടി എത്തുമ്പോള്‍ ഈ ടീം സെറ്റ് ആണ്.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്