ടി20 ലോകകപ്പ് ഫൈനല്‍: 'അവരെ ഭയപ്പെടണം, കിരീടം അവര്‍ അര്‍ഹിക്കുന്നു': മുന്നറിയിപ്പ് നല്‍കി അക്തര്‍

2024ലെ ടി20 ലോകകപ്പില്‍ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തുന്നതിനാല്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ഭയക്കണമെന്ന് മുന്നറിയിപ്പ് പാകിസ്ഥാന്‍ മുന്‍ സ്പീഡ്സ്റ്റര്‍ ഷൊയ്ബ് അക്തര്‍. ജൂണ്‍ 29 ശനിയാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയുമായി കൊമ്പുകോര്‍ക്കും. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് മത്സരം. ടൂര്‍ണമെന്റിലുടനീളം തോല്‍വിയറിയാതെയാണ് ഇരു ടീമുകളും ഫൈനലില്‍ കടന്നത്.

എന്തായാലും, ഇന്ത്യ അത് അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയ്ക്ക് എല്ലാ അഭിനന്ദനങ്ങളും. ഞാന്‍ വളരെക്കാലമായി ഇത് പറയുന്നു, കഴിഞ്ഞ രണ്ട് ലോകകപ്പുകളും അവര്‍ വിജയിക്കേണ്ടതായിരുന്നു, ഇതും അവര്‍ ജയിക്കണം. ടോസ് കിട്ടിയാല്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ നോക്കണം.

റിഷഭ് പന്തും രോഹിത് ശര്‍മ്മയും ഓപ്പണ്‍ ചെയ്ത് വിരാട് കോഹ്ലിയെ മൂന്നാം നമ്പറിലിറക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കോഹ്ലി തന്റെ സ്വാഭാവികവും സാധാരണവുമായ പൊസിഷനിലേക്ക് ഇറങ്ങിയാല്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഇത് അവന്റെ കളിയല്ല.

സമയം എടുത്ത് അയഞ്ഞ പന്തുകള്‍ അടിക്കാന്‍ അവന്‍ ഇഷ്ടപ്പെടുന്നു. തുടര്‍ന്ന് അദ്ദേഹം തന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുന്നു. അതിനാല്‍ കോഹ്ലി ഒരു സ്വാഭാവിക ഓപ്പണറാണോ എന്ന് എനിക്ക് ഉറപ്പില്ല. അതിനാല്‍ അദ്ദേഹം ഒരു തരത്തില്‍ കുടുങ്ങിയിരിക്കുകയാണ്, ഋഷഭ് പന്ത് ഓപ്പണറായി വന്നാല്‍ പ്രശ്നം പരിഹരിക്കപ്പെടും- അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം