തുടര്‍ച്ചയായി പരാജയപ്പെടുന്ന പ്ലെയേഴ്സിനെ അവരുടെ കഴിവില്‍ വിശ്വസിച്ചു നിലനിര്‍ത്തി, അതിന്‍റെ ഫലം ഇന്നലെ രാഹുലിലൂടെ കണ്ടൂ

ഉണ്ണി കൃഷ്ണന്‍ അമ്പലപ്പുഴ

കഴിഞ്ഞ 4 കളികളിലും ടീം ഇന്ത്യ നല്ല ഒന്നാന്തരം പോരാട്ടം ആണ് നടത്തിയത്.. ഫീല്‍ഡിങ് പിഴവുകള്‍ ഇല്ലെങ്കില്‍ നാലു കളികളും ജയിക്കേണ്ടത് ആണ്.. ശെരിക്കും രാഹുല്‍ ദ്രാവിഡ് എന്ന കോച്ചിനും രോഹിത് ശര്‍മ്മ എന്ന ക്യാപ്റ്റനും കയ്യടിക്കാന്‍ ആണ് തോന്നുന്നത്..

തുടര്‍ച്ചയായി പരാജയപ്പെടുന്ന പ്ലെയേഴ്സിനെ അവരുടെ കഴിവില്‍ കൂടുതല്‍ വിശ്വസിച്ചു നിലനിര്‍ത്തുന്ന ആ രീതി. അതാണ് ഇന്നലെ രാഹുലിലൂടെ നമ്മള്‍ കണ്ടത്.. ഒപ്പം ഓരോ കളിയിലും ഓരോരുത്തര്‍ ഉത്തരവാദിത്തം ഏറ്റെടുത്തു കളിക്കുന്നു.. സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി രണ്ടു പേരും തുടരുന്ന ഔട്ട് സ്റ്റാന്‍ഡിങ് ഫോം എടുത്തു പറയേണ്ടത് ആണ്..

ചെണ്ട എന്ന് വിളിപ്പേരും ആയിട്ട് വന്ന ബോളേഴ്സ് നമ്മുടെ പ്രതീക്ഷയിക്ക് അപ്പുറം പന്തേറിയുന്നു. ആകെ പോരായിമ, ഹിറ്റ്മാനും രാഹുലും ചേര്‍ന്നൊരു ഫ്‌ലയിങ് സ്റ്റാര്‍ട്ട് കിട്ടുന്നില്ല എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ടീം മൊത്തത്തില്‍ നന്നായി ഇമ്പ്രെസ്സ് ചെയ്യുന്നുണ്ട്..

സമീപകാലത്തു ഒന്നും ICC ടൂര്‍ണമെന്റ് നമ്മള്‍ ഇത്രയും ക്ലോസ് മാച്ച് കളിച്ചിട്ടില്ല.. 2011 ഏകദിന വേള്‍ഡ് കപ്പില്‍ ധോണി ഫോമില്‍ എത്തിയത് ഫൈനലിലില്‍ ആണ്.. അതുപോലെ സ്വപ്ന തുല്യമായ ഇന്നിങ്‌സ് കളിച്ച് ഹിറ്റ് മാനും കപ്പ് നേടി തരട്ടെ.. സെമി ഏറെക്കുറെ ഉറപ്പിച്ചു.. ഇനിയാണ് വലിയ കളികള്‍.. നോക്ക് ഔട്ട്.. അവിടെയും ജയിച്ചുകേറി കപ്പ് ഉയര്‍ത്തട്ടെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്