ടി20 ലോകകപ്പ് 2024: 'നീ നമ്പര്‍ വണ്‍ ബാറ്ററല്ലേ, ഞങ്ങള്‍ക്കെതിരെയൊന്ന് സ്‌കോര്‍ ചെയ്ത് കാണിക്ക്'; ഇന്ത്യന്‍ താരത്തെ വെല്ലുവിളിച്ച് കമ്രാന്‍ അക്മല്‍

ഐസിസി ടി20 ലോകകപ്പ് 2024ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ഇന്ന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. സൂപ്പര്‍ ഓവറില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയോട് തോറ്റതോടെ മെന്‍ ഇന്‍ ഗ്രീന്‍ സമ്മര്‍ദ്ദത്തിലാണ്.

മറുവശത്ത്, ന്യൂയോര്‍ക്ക് പിച്ചില്‍ ഇന്ത്യ അയര്‍ലന്‍ഡിനെതിരെ 8 വിക്കറ്റിന്റെ ജയം നേടി ആത്മവിശ്വാസത്തിലാണ്. ബാറ്റിംഗ് യൂണിറ്റില്‍, വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് കളിക്കാരായിരിക്കും. എന്നാല്‍ പാകിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കമ്രാന്‍ അക്മല്‍ ടി20 നമ്പര്‍ വണ്‍ സൂര്യകുമാര്‍ യാദവിലാണ് കണ്ണുവെച്ചിരിക്കുന്നത്.

ഐസിസി ടി20 റാങ്കിംഗില്‍ സൂര്യ ഒന്നാമതെത്തിയെങ്കിലും സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോം മികച്ചതായിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോലും അവിസ്മരണീയമായ പ്രകടനങ്ങള്‍ സൂര്യ തന്റെ പേരില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ, ലോകത്തിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ താനാണെന്ന് തെളിയിക്കാന്‍ പാകിസ്ഥാനെതിരായ പോരില്‍ സൂര്യകുമാറിനെ വെല്ലുവിളിച്ചിരിക്കുകയാണ് കമ്രാന്‍ അക്മല്‍.

വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ഹീറോ. രണ്ടാമതായി സൂര്യകുമാറാണ്. എന്നാല്‍ ഇതുവരെ പാകിസ്ഥാനെതിരേ മികച്ചൊരു പ്രകടനം സൂര്യ നടത്തിയിട്ടില്ല. എന്നിട്ടും അവനെ ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്നു. രോഹിത് ശര്‍മ പാകിസ്ഥാനെതിരേ ഐസിസി ടൂര്‍ണമെന്റുകളിലടക്കം റണ്‍സ് നേടി തെളിയിച്ച താരമാണ്.

ഇനി സൂര്യകുമാറിന്റെ അവസരമാണ്. അത്ര മികച്ചവനാണെങ്കില്‍ പാകിസ്ഥാനെതിരേ സ്‌കോര്‍ നേടൂ. പാകിസ്ഥാനെതിരേ കളിച്ചപ്പോഴൊന്നും മികച്ച സ്‌കോര്‍ നേടാന്‍ അവന് സാധിച്ചിട്ടില്ല. അവന്‍ ക്ലാസിക് താരവും 360 ഡിഗ്രി താരവുമാണ്. അവന്റെ ബാറ്റിംഗ് ഒരു ആഘോഷമാണ്. ചെറിയ സമയംകൊണ്ട് ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചവനാണ് സൂര്യകുമാര്‍- കമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍