ടി20 ലോകകപ്പ് വിജയം: സിറാജിന് വന്‍ പാരിതോഷികം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ പേസര്‍ മുഹമ്മദ് സിറാജിന് ഭൂമിയും സര്‍ക്കാര്‍ പദവിയും പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ടി20 ലോകകപ്പ് വിജയത്തിലെ മുഹമ്മദ് സിറാജിന്റെ സംഭാവനകളെ അഭിനന്ദിച്ച മുഖ്യമന്ത്രി സ്ഥലം അനുവദിക്കാനും സിറാജിന് സര്‍ക്കാര്‍ പദവി നല്‍കാനും അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഹൈദരാബാദിലോ പരിസര പ്രദേശങ്ങളിലോ അനുയോജ്യമായ ഭൂമി വേഗത്തില്‍ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിറാജിന് സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു. ചടങ്ങില്‍ മറ്റ് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ സിറാജ് തന്റെ ഓട്ടോഗ്രാഫ് എഴുതിയ ജേഴ്‌സി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

‘തെലങ്കാനയില്‍ ജനിച്ച ഒരു ക്രിക്കറ്റ് താരം ലോകകപ്പ് നേടിയ ടീമില്‍ ഉണ്ടായിരുന്നു എന്നത് ഞങ്ങളില്‍ അഭിമാനം നിറയ്ക്കുന്നു. മുഹമ്മദ് സിറാജിന്റെ വിജയം എണ്ണമറ്റ യുവ കായികതാരങ്ങള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്രചോദിപ്പിക്കട്ടെ,’ സിഎം റെഡ്ഡി പറഞ്ഞു.

ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ഈ ബഹുമതി ഏറ്റുവാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, സംസ്ഥാന മന്ത്രിമാരായ കോമതിറെഡ്ഡി വെങ്കട്ട റെഡ്ഡി, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി.

Latest Stories

സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം; കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കുന്നു; വിമര്‍ശിച്ച് ശശികുമാര്‍

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’