ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ബെസ്റ്റ് പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍. നായകന്‍ രോഹിത് ശര്‍മക്കൊപ്പം മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ഓപ്പണറായി നിര്‍ദേശിച്ച പാര്‍ഥിവ് പട്ടേല്‍ കെ.എല്‍ രാഹുലിനെ തഴഞ്ഞാണ് പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.
‘കോഹ്‌ലിയുടെ ഓപ്പണിംഗിലെ പ്രകടനം മികച്ചതാണ്. അതുകൊണ്ട് തന്നെ രോഹിത് ശര്‍മക്കൊപ്പം കോഹ്‌ലി ഓപ്പണറാവണമെന്നാണ് തോന്നുന്നത്. കെ.എല്‍ രാഹുലിന്റെ ഫോം സ്ഥിരതയില്ലാത്തതാണ്. അതുകൊണ്ട് തന്നെ രാഹുലിനെ പുറത്തിരുത്തി കോഹ്‌ലി-രോഹിത് ഓപ്പണിംഗ് ഇറക്കിയാല്‍ ഇന്ത്യക്ക് ഇടം കൈയന്‍ ബാറ്റ്സ്മാനെ പരിഗണിക്കാം.
‘ഈ മൂന്ന് പേരെ പരിഗണിച്ചാല്‍ റിഷഭ് പന്ത്, ദിനേഷ്് കാര്‍ത്തിക് എന്നിവരിലൊരാളെ പരിഗണിക്കാനെ സാധിക്കുകയുള്ളൂ. തനിക്കെന്താണ് സാധിക്കുന്നതെന്ന് കാര്‍ത്തിക് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. അവന്റെ സ്ഥിരതക്കുറവ് എന്നെ ആശങ്കപ്പെടുത്തുന്നില്ല. എന്നാല്‍ ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും 6,7 നമ്പറുകളില്‍ അവന്‍ നടത്തിയിട്ടുള്ള പ്രകടനങ്ങള്‍ നോക്കുക. സവിശേഷനായ ഫിനിഷറാണവന്‍.’
‘ഓസീസ് സാഹചര്യത്തില്‍ ഇന്ത്യ മുഹമ്മദ് ഷമിയെ പരിഗണിക്കണമായിരുന്നു. ഓസീസ് പിച്ചിലെ പേസിലും ബൗണ്‍സിലും അവന് തിളങ്ങാനാവും. അവന്റെ അഭാവം എത്രത്തോളമായിരുന്നുവെന്ന് ടി20 ലോകകപ്പ് തുടങ്ങിയ ശേഷമാവും മനസിലാവുക’ പാര്‍ഥിവ് പറഞ്ഞു.
പാര്‍ഥിവ് പട്ടേല്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍.