2024ലെ ഐസിസി ടി20 ലോകകപ്പിൽ ഉടൻ നടക്കാനിരിക്കെ ഇന്ത്യ ഫേവറിറ്റുകളിലൊന്നായിരിക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷൻ കമ്മിറ്റി 15 അംഗ ടീമിനെ ഉടൻ തിരഞ്ഞെടുക്കും. വിക്കറ്റ് കീപ്പറുടെ സ്ലോട്ടിൽ ഉൾപ്പടെ നിരവധി അനവധി സ്ഥാനത്തേക്ക് വമ്പൻ മത്സരങ്ങളാണ് നടക്കുന്നത്. രോഹിത് ശർമ്മയും ബുംറയും ഉൾപ്പടെ ചുരുക്കം ചില താരങ്ങൾ മാത്രമാണ് ഇതിനോടകം സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്.
റിങ്കു സിംഗും ശിവം ദുബെയുമാണ് ഫിനിഷറുടെ റോളിനായി മത്സരിക്കുക. ഇന്ത്യയ്‌ക്കും ചെന്നൈ സൂപ്പർ കിംഗ്‌സിനും വേണ്ടിയുള്ള പ്രകടനം കണക്കിലെടുത്താൽ, സമീപകാലത്തെ തകർപ്പൻ ഫോം പരിഗണിക്കുമ്പോൾ ദുബൈ തന്നെ ടീമിൽ എത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
പതിനേഴാം സീസണിലെ മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടെ ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശിവം. മറുവശത്ത്, ഇപ്പോൾ നടക്കുന്ന പതിപ്പിൽ തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ റിങ്കുവിന് മതിയായ അവസരങ്ങൾ ലഭിച്ചിട്ടില്ല. മുൻ ഇന്ത്യൻ താരം വരുൺ ആരോൺ ശിവം ദുബെയെ ടീമിലെടുക്കുന്ന നീക്കത്തെ പ്രതികൂലിച്ച് വന്നിരിക്കുകയാണ് ഇപ്പോൾ. റിങ്കു ദുബെയെക്കാൾ മികച്ച ബാറ്ററാണെന്ന് മുൻ തരാം പറഞ്ഞു
“സ്പിന്നർമാരെയും ഫാസ്റ്റ് ബൗളർമാരെയും അനായാസം കളിക്കാൻ കഴിയുമെന്നതിനാൽ റിങ്കു സിംഗ് തന്നെയാണ് സ്ഥാനം നേടാൻ യോഗ്യൻ. ഫാസ്റ്റ് ബൗളർമാർക്കെതിരെ പലപ്പോഴും ബുദ്ധിമുട്ടുന്ന ദുബെയെക്കാൾ മികച്ച ഓപ്ഷനാണ് അദ്ദേഹം. റിങ്കു പ്ലെയിംഗ് ഇലവൻ്റെ ഭാഗമാകണം, ദുബൈ ടീമി വേണ്ട” വരുൺ ആരോൺ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
അതേസമയം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ആഴ്ച്ച തന്നെ പ്രഖ്യാപിക്കും.