T20 WORLDCUP 2024: ആ ഇന്ത്യൻ താരത്തെ അധികൃതർ ചതിച്ചു, മാൻ ഓഫ് ദി മാച്ച് അവാർഡ് എത്തിയത് തെറ്റായ ആളുടെ കൈകളിൽ; ഗുരുതര ആരോപണവുമായി ഇർഫാൻ പത്താൻ

പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഇഫ്തിഖർ അഹമ്മദ് എന്നിവരെ പുറത്താക്കിയ സ്പീഡ്സ്റ്റർ ഇന്ത്യയുടെ ചിരവൈരികളെ 6 റൺസിന് പരാജയപെടുന്നതിൽ നിർണായക പങ്ക് വഹിച്ചു. അയർലൻഡിനെതിരായ മത്സരത്തിലെ ആദ്യ മത്സരത്തിന് ശേഷം ജസ്പ്രീതിൻ്റെ തുടർച്ചയായ രണ്ടാമത്തെ മാൻ ഓഫ് ദി മാച്ച് അവാർഡാണിത്. ആദ്യ മത്സരത്തിൽ താരം രണ്ട് വിക്കറ്റുകളാണ്‌ വീഴ്ത്തിയത്.

ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ, ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, അക്‌സർ പട്ടേൽ 20 റൺ നേടുകയും 1 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 42 റൺസെടുത്ത ഋഷഭ് പന്ത് സ്റ്റമ്പിന് പിന്നിൽ മൂന്ന് ക്യാച്ചുകൾ എടുത്തു. മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ഋഷഭ് പന്തിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ലഭിക്കണമെന്ന് എന്നുള്ള അഭിപ്രായമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. തീരുമാനങ്ങൾ എടുത്തവർക്ക് തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

“മറുവശത്ത് നിന്ന് വിക്കറ്റുകൾ വീണിട്ടും ഋഷഭ് പന്ത് സുപ്രധാന റൺസ് നേടി. 42 റൺസിൻ്റെ ഒരു പ്രധാന ഇന്നിംഗ്സ് അദ്ദേഹം കളിച്ചു, അത് ടോട്ടൽ 119 ലെത്താൻ സഹായിച്ചു. വിക്കറ്റ് കീപ്പറായി അദ്ദേഹം ബുദ്ധിമുട്ടുള്ള ക്യാച്ചുകൾ എടുത്തു. പ്ലെയർ ഓഫ് ദി മാച്ച് അദ്ദേഹത്തിന് ആയിരുന്നു കിട്ടേണ്ടിയിരുന്നത് ”ഇർഫാൻ കമൻ്ററി ബോക്സിൽ പറഞ്ഞു.

രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയത്തോടെ, സൂപ്പർ 8 ഘട്ടത്തിലേക്ക് കടക്കാനുള്ള മത്സരത്തിൽ മുന്നിലാണ് ഇന്ത്യ. ടീം അടുത്തതായി ജൂൺ 12ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെ നേരിടും.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും