ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ സച്ചിന്റെ ആ ഉപദേശം സ്വീകരിക്കുക, സഞ്ജുവിനോടും സൂര്യകുമാറിനോടും രവിചന്ദ്രൻ അശ്വിൻ പറഞ്ഞ വാക്കുകൾ വൈറൽ

അടുത്തിടെ അവസാനിച്ച ടി20 ഐ പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 4-1 എന്ന മാർജിനിൽ വിജയം സ്വന്തമാക്കിയിരുന്നു. എന്നിരുന്നാലും, വിക്കറ്റ്കീപ്പർ-ബാറ്റർ, സഞ്ജു സാംസൺ, ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർക്ക് അവർ കളിച്ച അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് യഥാക്രമം 51, 28 റൺസ് മാത്രമാണ് നേടാനായത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ, അടുത്തിടെ മുംബൈയിൽ നടന്ന ബിസിസിഐ നമാൻ അവാർഡ് 2025 ൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രസംഗത്തിൽ നിന്നുള്ള ഒരു ഒരു ഭാഗം പറഞ്ഞ് ഇരുതാരങ്ങൾക്കും ഉപദേശം നൽകിയിരിക്കുകയാണ്. “(ബിസിസിഐ) അവാർഡ് ചടങ്ങിനിടെ സച്ചിൻ ടെണ്ടുൽക്കറും പറഞ്ഞു. സമ്മർദ്ദം നമ്മുടെ അവബോധ മനസിനെ കീഴ്പ്പെടുത്താൻ അനുവദിക്കരുതെന്ന് പറഞ്ഞു. പേടി നമ്മുടെ മനസിനെ തോൽപ്പിക്കാൻ തുടങ്ങിയാൽ പിന്നെ ഒന്നും ചെയ്യാൻ ആകില്ല എന്ന്. അതിനാൽ സമ്മർദ്ദമില്ലാതെ കളിക്കണം.” അശ്വിൻ പറഞ്ഞു.

“പരിചയസമ്പന്നനായ ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ, ടി20 ക്രിക്കറ്റിൽ ആരെങ്കിലും പരാജയപ്പെടുന്നതിനെക്കുറിച്ചല്ല ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അവൻ എങ്ങനെ പുറത്താകുന്നു, അവൻ്റെ തീരുമാനങ്ങൾ എങ്ങനെയായിരിക്കും. അങ്ങനെയുള്ള ബേസിക്ക് കാര്യങ്ങളിലാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത്.” അശ്വിൻ കൂട്ടിച്ചേർത്തു.

സാംസണും സൂര്യകുമാറും ടി20 ഫോർമാറ്റിന് ചേരുന്ന കളിക്കാർ ആണെന്നും അതിനാൽ തന്നെ ഇരുവർക്കും കൂടുതൽ അവസരം നൽകണം എന്നും അശ്വിൻ പറഞ്ഞു. “ടി20 ക്രിക്കറ്റ് (എല്ലാം) പരാജയങ്ങളെക്കുറിച്ചാണ്, നിങ്ങൾ പരാജയപ്പെടും. നിങ്ങൾക്ക് പെർസെന്റജ് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല. ഇതനുസരിച്ച്, സമ്മർദ്ദം കൈകാര്യം ചെയ്യാനും വിജയങ്ങൾ നൽകാനും കഴിയുന്ന കളിക്കാരനെക്കുറിച്ച് ടീമുകൾ ചിന്തിക്കും. ടി20 ക്രിക്കറ്റ് സ്ഥിരതയല്ല, ആവേശമാണ്, എതിർപ്പിനെ ഭയപ്പെടുത്തുന്നതാണ്,” അശ്വിൻ വിശദീകരിച്ചു.

Latest Stories

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം! രഹസ്യം വെളിപ്പെടുത്തി ലച്ചു; വൈറലായി ചിത്രം