തമിം ഇക്ബാലിന് ഹൃദയാഘാതം, താരത്തിന്റെ നില അതീവഗുരുതരം; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട തമിം ഇക്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. താരത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

“ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിൽ അടുത്തുള്ള പ്രാദേശിക ആശുപത്രിയിൽ അദ്ദേഹത്തെ പ്രാഥമിക പരിശോധനകൾക്ക് വിധേയനാക്കി, അവിടെ ആണ് ഹൃദയാഘാതം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. പിന്നാലെ താരത്തെ ധാക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു, പക്ഷേ ഹെലിപാഡിലേക്കുള്ള വഴിയിൽ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു, അതിനാൽ ഉടൻ തന്നെ തിരികെ കൊണ്ടുവരേണ്ടിവന്നു. പിന്നീട് മെഡിക്കൽ റിപ്പോർട്ടുകൾ അത് ഒരു വലിയ ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു,” ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ഡോ. ദേബാഷിഷ് ചൗധരി പറഞ്ഞു.

ധാക്ക പ്രീമിയർ ലീഗിൽ (ഡിപിഎൽ) തമീം മികച്ച ഫോമിലാണ് കളിക്കുന്നത്. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ കളിക്കാരനാണ് തമീം. ഏഴ് മത്സരങ്ങളിൽ നിന്ന് 73.60 ശരാശരിയിലും 102.50 സ്ട്രൈക്ക് റേറ്റിലും 368 റൺസ് ഇടംകൈയ്യൻ ബാറ്റ്സ്മാൻ നേടിയിട്ടുണ്ട്, ഇതിൽ രണ്ട് സെഞ്ച്വറികളും ഉൾപ്പെടുന്നു. ഈ വർഷം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച തമീം, 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ബംഗ്ലാദേശിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ്.

Latest Stories

'സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മേഘയുടെ കുടുംബം

ആശ സമരം അമ്പതാം ദിവസത്തിലേക്ക്; ഇന്ന് ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് ഇത്; ആർച്ചറിന്റെ നേട്ടത്തിൽ കൈയടിച്ച് ആരാധകർ

മെസി കോപ്പ അമേരിക്ക നേടിയത് റഫറിമാരുടെ സഹായം കൊണ്ടാണ്, അല്ലെങ്കിൽ ഞങ്ങൾ കൊണ്ട് പോയേനെ: ജെയിംസ് റോഡ്രിഗസ്

IPL 2025: ഞങ്ങൾ തോറ്റതിന്റെ പ്രധാന കാരണം അവന്മാരുടെ പിഴവുകളാണ്: പാറ്റ് കമ്മിൻസ്

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം