വിളിച്ചുവരുത്തി ആളെ കളിയാക്കിയ പോലെ, പ്രധാനമന്ത്രി പറഞ്ഞിട്ട് ടീമിലേക്ക് തിരിച്ചെത്തിയ തമീം ഇക്ബാലിന് ലോകകപ്പ് ടീമിലിടം ഇല്ല; ബംഗ്ലാദേശ് ടീമിൽ കലാപം രൂക്ഷം

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ ബംഗ്ലാദേശ് ഇന്നലെ പ്രഖ്യാപിച്ചു. ചില ശ്രദ്ധേയമായ മാറ്റങ്ങൾ ടീമിൽ വന്നതിനാൽ തന്നെ ആരാധകർ ടീം കോമ്പിനേഷൻ കണ്ടതോടെ ഞെട്ടി നിൽക്കുകയാണ്. പരിചയസമ്പന്നനായ ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിൽ, പ്രതിഭയും അനുഭവപരിചയവും ഉള്ള താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ടീം പ്രഖ്യാപനത്തിന് ശേഷം ഏറ്ററ്വും കൂടുതൽ ചർച്ച ആയത് ബംഗ്ലാദേശിന്റെ സ്റ്റാർ ഓപ്പണർ തമീം ഇഖ്ബാലിന്റെ അഭാവമാണ്. തകർപ്പൻ ബാറ്റിംഗിന് പേരുകേട്ട തമീം ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കും. താരത്തിന്റെ അഭാവം ബംഗ്ലാദേശ് ടീമിന് കാര്യമായ തിരിച്ചടിയാകുമെന്നതിൽ സംശയമില്ല, കാരണം വർഷങ്ങളായി തമീം ടോപ് ഓർഡറിൽ നടത്തിയിരുന്നത് മികച്ച പ്രകടനമാണ്. അടുത്തിടെ ന്യൂസിലൻഡ് പരമ്പരയിൽ തിരിച്ചെത്തിയ മഹമ്മദുല്ല ലോകകപ്പ് ടീമിൽ ഇടം നേടിയെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ബംഗ്ലാദേശ് ക്രിക്കറ്റിൽ പടലപ്പിണക്കങ്ങൾ രൂക്ഷമാണ് എന്ന തരത്തിലുള്ള റിപോർട്ടുകൾ നേരത്തെ മുതൽ വന്നെങ്കിലും ടീം സെലെക്ഷൻ അത് ശരിവെക്കുന്നു. പ്രധാന കളിക്കാരനായ തമീം ഇഖ്ബാൽ തനിക്ക് ഫിറ്റ്നസ് കുറവാണെന്ന് ടീമിനെ അറിയിക്കുക ആയിരുന്നു. ടീം മാനേജ്‌മെന്റിന് തന്നെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ, തന്നെ ഒരു ഹാഫ് ഫിറ്റ് കളിക്കാരനായി അംഗീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ വെളിപ്പെടുത്തൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെയും (ബിസിബി) ടീം മാനേജ്മെന്റിനെയും ഞെട്ടിച്ചു, ബിസിബി പ്രസിഡന്റ് നസ്മുൽ, ഏകദിന ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, മുഖ്യ പരിശീലകൻ ചന്ദിക ഹതുരുസിംഗ എന്നിവരുമായി അടിയന്തര യോഗം വിളിച്ചു. മുൻ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി, തമീം ഈ യോഗത്തിൽ പങ്കെടുത്തില്ല, യോഗം നീണ്ടുനിന്നത് അരമണിക്കൂർ മാത്രമാണ്. നസ്മുലോ ഷാക്കിബോ മാധ്യമങ്ങളോട് തുടർന്നുള്ള പ്രസ്താവനകളൊന്നും നടത്തിയില്ല.

ലോകകപ്പ് ടീമിൽ പകുതി ഫിറ്റ്‌നുള്ള താരത്തെ ഉൾപ്പെടുത്തിയാൽ ഷാക്കിബ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കാര്യം ആലോചിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നതോടെ സ്ഥിതിഗതികൾ മറ്റൊരു അപ്രതീക്ഷിത വഴിത്തിരിവായി. എന്തായാലും പകുതി ഫിറ്റ് ആയിട്ടുള്ള താരത്തെ ഒഴിവാക്കി തന്നെ ബംഗ്ലാദേശ് ടീം പ്രഖ്യാപനം നടത്തുക ആയിരുന്നു.

സ്ക്വാഡ്: ഷാക്കിബ് അൽ ഹസൻ (സി), തൻസിദ് തമീം, ലിറ്റൺ ദാസ്, നജ്മുൽ ഹുസൈൻ ഷാന്റോ, മുഷ്ഫിഖുർ റഹീം, മഹ്മൂദുള്ള, തൗഹിദ് ഹൃദയ്, മെഹിദി ഹസൻ മിറാസ്, നസും അഹമ്മദ്, മഹിദി ഹസൻ, തസ്കിൻ അഹമ്മദ്, മുസൻ മഹ്‌മുർ, മുസ്‌ലിം, ഹസൻ മഹ്‌മുദ്, ഹസൻ സാക്കിബ്.

Latest Stories

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ