'ക്രിക്കറ്റില്‍ സജീവമായിരുന്നില്ലെങ്കില്‍ മൊയിന്‍ അലി ഐ.എസില്‍ ചേരുമായിരുന്നു'

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിന്‍ അലിയ്‌ക്കെതിരായ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റീന്റെ ട്വീറ്റ് വിവാദമാകുന്നു. ക്രിക്കറ്റില്‍ സജീവമായിരുന്നില്ലെങ്കില്‍ മൊയിന്‍ അലി ഭീകര സംഘടനയായ ഐ.എസില്‍ ചേരുമായിരുന്നെന്ന തസ്ലീമയുടെ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. നിരവധി പേരാണ് ട്വീറ്റിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കുന്ന മൊയിന്‍ ടീം കുപ്പായത്തിലെ മദ്യത്തിന്റെ ലോഗോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് തസ്ലീമയുടെ അതിരുകടന്ന വിമര്‍ശനം. മൊയിന്‍ അലി ക്രിക്കറ്റില്‍ കുടുങ്ങിയില്ലായിരുന്നു എങ്കില്‍ സിറിയയിലേക്ക് പോയി ഐഎസിനൊപ്പം ചേരുമായിരുന്നു എന്നാണ് തസ്ലീമ ട്വീറ്റില്‍ കുറിച്ചത്. ഇത് വിവാദമായതോടെ മറ്റൊരു ട്വീറ്റുമായും തസ്ലീമ രംഗത്ത് വന്നു.

“മൊയിന്‍ അലിയെ കുറിച്ചുള്ള ട്വീറ്റ് ഹാസ്യരൂപേണ ആയിരുന്നതായി വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് അറിയാം. എന്നെ അപമാനിക്കാന്‍ വേണ്ടിയാണ് അവരിപ്പോള്‍ അതൊരു വിഷയമായി ഉയര്‍ത്തുന്നത്. കാരണം ഞാന്‍ ഇസ്ലാമിക് മതാന്ധതയെ വിമര്‍ശിക്കുന്നു,” തസ്ലീമ രണ്ടാമത്തെ ട്വീറ്റില്‍ കുറിച്ചു.

തസ്ലീമയുടെ ട്വിറ്റിനെതിരെ ഇംഗ്ലീഷ് താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍ ബെന്‍ ഡക്കറ്റ്, സാം ബില്ലിംഗ്‌സ്, മുന്‍താരം റ്യാന്‍ സൈഡ്‌ബോട്ടം എന്നിവര്‍ രംഗത്തെത്തി. ഇംഗ്ലീഷ് താരങ്ങളുടെ വിമര്‍ശനത്തിന് പിന്നാലെ തസ്ലീമയുടെ ട്വീറ്റ് അപ്രത്യക്ഷമായിട്ടുണ്ട്.

Latest Stories

IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്