സൂര്യയെ നായകനാക്കാൻ ടീം ഇന്ത്യ, വൈറലായി ഹാർദികിന്റെ വാക്കുകൾ; ഏറ്റെടുത്ത് ആരാധകർ

റിപ്പോർട്ടുകൾ നമുക്ക് വിശ്വസിക്കാൻ പറ്റിയാൽ ഹാർദിക് പാണ്ഡ്യയ്ക്ക് ടി20 ഐ നായകസ്ഥാനം സൂര്യകുമാർ യാദവിനോട് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഹാർദിക്കിൻ്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഗൗതം ഗംഭീറും ദേശീയ സെലക്ടർമാരും ക്യാപ്റ്റൻ്റെ ആംബാൻഡ് സ്കൈയ്ക്ക് കൈമാറാൻ ആഗ്രഹിക്കുന്നു. ടി 20 യിൽ പുതിയ ക്യാപ്റ്റനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ, 2023 ഏകദിന ലോകകപ്പ് മുതൽ 2024 ടി20 ലോകകപ്പ് വരെയുള്ള തൻ്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ചുള്ള ഒരു വീഡിയോ പാണ്ഡ്യ പങ്കിട്ടു.

2023 ലോകകപ്പ് മത്സരത്തിനിടെ സ്റ്റാർ ഓൾറൗണ്ടർക്ക് പരിക്കേറ്റു, മാസങ്ങളോളം ക്രിക്കറ്റ് നഷ്ടമായി. ഐപിഎൽ 2024-ൽ മുംബൈ ഇന്ത്യൻസിനായി അദ്ദേഹം തിരിച്ചെത്തി. അവിടെ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയ അദ്ദേഹം 2024 ലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീട നേട്ടത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

8 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റും 144 റൺസും സ്വന്തമാക്കിയ താരത്തിനയെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകം ആയിരുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഓവറിൽ 16 റൺസാണ് ഹാർദിക് പ്രതിരോധിച്ചത്. ഹെൻറിച്ച് ക്ലാസനെയും ഡേവിഡ് മില്ലറെയും പുറത്താക്കിയ അദ്ദേഹം ഫൈനലിലും മികവ് കാണിച്ചു.

“”2023 WC പരിക്കിന് ശേഷം ഒരു ദുഷ്‌കരമായ യാത്രയായിരുന്നു, പക്ഷേ ലോകകപ്പ് വിജയത്തോടെ ആഗ്രഹിച്ചത് എല്ലാം കിട്ടി. നിങ്ങൾ പരിശ്രമിക്കുന്നിടത്തോളം ഫലങ്ങൾ ലഭിക്കും. കഠിനാധ്വാനം ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല. എല്ലാം പരമാവധി ശ്രമിക്കാം, നമ്മുടെ ഫിറ്റ്നസിൽ പ്രവർത്തിക്കാം,” അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ അദ്ദേഹം കളിക്കും.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ