മൂന്നാം ടെസ്റ്റിനുള്ള ടീം റെഡി, സൂപ്പർ താരം പരമ്പരയിൽ നിന്ന് പുറത്ത്; പുതുപുത്തൻ പ്രതീക്ഷയായ താരത്തെ ആദ്യമായി ടീമിലെടുത്ത് ബിസിസിഐ, കോഹ്‌ലിയുടെ കാര്യത്തിൽ തീരുമാനം ഇങ്ങനെ

ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ശേഷിച്ച മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ ടീമിന്റെ ഭാഗമായ ശ്രേയസ് അയ്യരെ മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന രവീന്ദ്ര ജഡേജയും കെ.എൽ രാഹുലും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ പൂർണ ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ ഇവരെ ടീമിൽ ഉൾപ്പെടുത്തൂ എന്നുള്ള കാര്യം ഏകദേശം ഉറപ്പാണ്.

വ്യക്തിപരമായ കാരണങ്ങളാൽ പരമ്പരയിലെ ശേഷിക്കുന്ന സെലക്ഷനിൽ വിരാട് കോഹ്‌ലി ലഭ്യമല്ല എന്നത് ആരാധകർക്ക് വിഷമം ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനമായി മാറിയിരിക്കുന്നു. “കോഹ്‌ലിയുടെ തീരുമാനത്തെ ബോർഡ് പൂർണമായി മാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു” എന്നുമാണ് ബിസിസിഐ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

യുവ ബോളർ ആകാശ് ദീപിനെ ആദ്യമായി ടീമിൽ എടുത്തിരിക്കുന്നു എന്നൊരു പ്രത്യേകതയും ഉണ്ട്. മുകേഷ് കുമാറിനെയും കെ.എസ് ഭരതിനെയും ടീമിൽ നിലനിർത്തിയതിനെതിരെയും ശക്തമായ വിമർശനങ്ങൾ വരുന്നുണ്ട്.

മൂന്നാം ടെസ്റ്റ് 2024 ഫെബ്രുവരി 15 ന് രാജ്‌കോട്ടിൽ ആരംഭിക്കും, നാലാമത്തെ ടെസ്റ്റ് 2024 ഫെബ്രുവരി 23 മുതൽ റാഞ്ചിയിൽ ആരംഭിക്കും. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് 2024 മാർച്ച് 07 മുതൽ ധർമ്മശാലയിൽ നടക്കും.

ടീം ഇങ്ങനെ: രോഹിത് ശർമ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ*, രജത് പാട്ടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ*, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്