ഓസ്ട്രേലിയ ഒകെ ഒന്ന് കാണിക്കാൻ ടീം അവനെ ടൂർ കൊണ്ടുപോയതാണ്, മുൻവിധികളോടെ മാനേജ്മെന്റ് അദ്ദേഹത്തെ ചതിച്ചു: സഞ്ജയ് മഞ്ജരേക്കർ

ഓസ്‌ട്രേലിയയിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ സർഫറാസ് ഖാനെ ഒരു ടെസ്റ്റിൽ പോലും കളിപ്പിക്കാത്ത ഇന്ത്യൻ മാനേജ്‌മെൻ്റിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ബാറ്റിംഗ് താരം സഞ്ജയ് മഞ്ജരേക്കർ. താരത്തിന്റെ സ്കില്ലും ടെക്‌നിക്കും ഒകെ നോക്കുമ്പോൾ ചോദ്യചിഹ്നങ്ങളുണ്ടെന്ന് സമ്മതിച്ച മഞ്ജരേക്കർ എന്തൊക്കെ പറഞ്ഞാലും താരത്തിന് അവസരം നൽകാത്ത രീതി തെറ്റാണെന്ന് പറഞ്ഞിരിക്കുകയാണ്.

ഇന്ത്യയുടെ ബാറ്റിംഗ് വലിയ പ്രശ്നത്തിലൂടെ കടന്നുപോയിട്ടും BGT 2024-25-ൽ സർഫറാസ് ഒരു മത്സരം പോലും കളിച്ചില്ല. കെ എൽ രാഹുൽ അഞ്ച് ടെസ്റ്റുകളും കളിച്ചപ്പോൾ ദേവദത്ത് പടിക്കലും ധ്രുവ് ജുറലും ഓരോ ടെസ്റ്റ് മത്സരം വീതം കളിച്ചു. ESPNcriinfo യിൽ നടന്ന ഒരു ചർച്ചയിൽ, സർഫറാസിനെ പൂർണ്ണമായും അവഗണിക്കുന്ന ഇന്ത്യൻ മാനേജ്‌മെൻ്റിൻ്റെ നയത്തെ മഞ്ജരേക്കർ വിമർശിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“ഫസ്റ്റ് ക്ലാസ് ലെവലിലെ തകർപ്പൻ റെക്കോർഡിന് സറഫറാസ് ഖാന് പ്രതിഫലം ലഭിച്ചു. മൂന്ന് അർധസെഞ്ചുറികളും ഒരു 150 റൺസും നേടി തിളങ്ങിയ അവൻ പെട്ടെന്ന് തന്നെ പ്രശസ്തനായി. എന്നാൽ പിന്നെ അവന്റെ ഫോമിൽ ഇടിവ് സംഭവിച്ചു. ഓസ്‌ട്രേലിയയിൽ തിളങ്ങാൻ ഒന്നും പറ്റില്ല എന്ന മുൻവിധിയോടെ അവനെ ഒഴിവാക്കിയത് ശരിയായില്ല.”

“റണ്ണുകൾ നേടാനുള്ള ഒരു വഴി അവൻ കണ്ടെത്തിയിരുന്നെങ്കിലോ, എങ്കിൽ ഒന്ന് ആലോചിച്ച് നോക്കുക. ശരിക്കും പറഞ്ഞാൽ അവനെ ചതിക്കുകയാണ് ടീം ചെയ്തത്. ഇംഗ്ലണ്ടിനെതിരെ അവൻ നടത്തിയ പ്രകടനമൊക്കെ പലരും മറന്നു.”

ഇത് കൂടാതെ സെവാഗ് ഒകെ ആദ്യ കാലത്ത് 5 – 6 സ്ഥാനങ്ങളിലാണ് കൂടുതലായി കളിച്ചിരുന്നത് എന്നും അവരൊക്കെ സെറ്റ് ആയി ഓപ്പണർ ആയി മാറിയെന്നും മഞ്ജരേക്കർ ഓർമിപ്പിച്ചു.

Latest Stories

സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം മനസിലായി, അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഡ്രസ്സ് കോഡ് ഉണ്ട്: രാഹുല്‍ ഈശ്വര്‍

ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്; കോടതി ഉത്തരവ് കേട്ട് മോഹാലസ്യപ്പെട്ട് വിവാദ വ്യവസായി; ഇനി 14 ദിവസം ജയില്‍വാസം

അവന്‍ വിരമിച്ചാല്‍ തോല്‍ക്കുന്നത് ടീം ഇന്ത്യ, ഞാന്‍ ക്യാപ്റ്റനായിരുന്നെങ്കില്‍ അവനെ ടീമില്‍ നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചേനെ: മൈക്കല്‍ ക്ലാര്‍ക്ക്

ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്കപ്പെടണ്ട, രസവും സുഖവുമുള്ള ഉടുപ്പിടൂ: റിമ കല്ലിങ്കല്‍

"ആ താരത്തിന്റെ പന്തുകൾ മനസിലാക്കി വരുമ്പോൾ അവൻ എന്നെ പുറത്താക്കും"; ഇന്ത്യൻ ബോളറെ വാനോളം പുകഴ്ത്തി സ്റ്റീവ് സ്മിത്ത്

നഗ്നത പ്രദര്‍ശിപ്പിച്ച് ഹണി റോസ് ഉദ്ഘാടനത്തിന് പോയിട്ടില്ല.. സണ്ണി ലിയോണിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയത് അവരുടെ പ്രസംഗം കേള്‍ക്കാനല്ല: ആലപ്പി അഷ്‌റഫ്

'കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതി';സിബിഐയിൽ വിശ്വാസമില്ല, നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ കേസിലെ കുഞ്ഞുങ്ങളുടെ അമ്മ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ശ്രേയസിനെ തിരിച്ചെത്തിക്കണം, വിക്കറ്റ് കീപ്പര്‍ രാഹുല്‍, സഞ്ജുവിനെയും പരിഗണിക്കണം; നിരീക്ഷണം

എന്റെ മക്കളെ തീ, ഇന്ത്യൻ ആരാധകർക്ക് ആവേശമായി മുഹമ്മദ് ഷമിയുടെ അപ്ഡേറ്റ്; ഇനി കാര്യങ്ങൾ മാറി മറിയും

" രണ്ട് ഇതിഹാസങ്ങളും ഒരുമിച്ച് പുരസ്‌കാരം കൊടുക്കുന്ന അവസരമാണ് നമ്മൾ നഷ്ടപ്പെടുത്തിയത്" ട്രോഫി വിവാദത്തിൽ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം