ഇന്നലെ ജയ്പൂരിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ്റെ വിജയക്കുതിപ്പ് തകർത്തത്. റാഷിദ് ഖാൻ ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് റാഷിദ് ഖാന്റെ മികവാണ്. ഇതിഹാസ താരം സുനിൽ ഗവാസ്‌കർ താരത്തെ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരിക്കുകയാണ്.
ക്രിക്കറ്റ് ലൈവിൽ സ്റ്റാർ സ്‌പോർട്‌സിനോട് പ്രത്യേകമായി സംസാരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ ഇന്നലെ രാത്രി റാഷിദ് ഖാൻ്റെ പ്രകടനത്തെ അഭിനന്ദിച്ചു, “അതെ, അവൻ സാധാരണ ചെയ്യുന്നത് പോലെ ഇന്നലെ ധാരാളം വിക്കറ്റ് വീഴ്ത്തിയില്ല, പക്ഷേ ബാറ്റിംഗിൽ തിളങ്ങി. ഇതാണ്. ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസികൾക്ക് അവൻ ഇത്രയധികം ആവശ്യമുള്ള ഒരു കളിക്കാരനാണ് കാരണം, അവർക്ക് അവനെ വേണം, കാരണം അവർക്ക് അവൻ്റെ പ്രതിബദ്ധത, ബാറ്റിംഗ്, ബൗളിംഗും ഫീൽഡിംഗും എല്ലാം ആവശ്യമാണ്. അവൻ ഫീൽഡിംഗ് ചെയ്യുമ്പോൾ ടീമിനായി തന്റെ ജീവൻ പോലും നൽകും.”
“റാഷിദ് ഖാൻ എപ്പോഴും 100 % നൽകുന്നു. ഈ ഐപിഎല്ലിൽ കളിക്കാത്ത മറ്റൊരു ക്രിക്കറ്റ് കളിക്കാരനുണ്ട്, അത് ബെൻ സ്റ്റോക്‌സാണ്. ബെൻ സ്റ്റോക്‌സ് ബാറ്റിങ്ങും ബൗളിംഗും ഫീൽഡിംഗും നോക്കിയാൽ അവിടെ ആയാലും 100 % തന്നെ നൽകുന്നുണ്ട്” ഇതിഹാസം പറഞ്ഞു.
എന്തായാലും ഈ സീസണിൽ ഹർദിക്കിനെ പോലെ ഒരു താരം പോയ ഒഴിവിൽ റാഷിദ് ഖാൻ എന്ന നടത്തുന്ന പ്രകടനം ഗുജറാത്ത് ഏറെ ശ്രദ്ധയോടെ നോക്കി കാണും.