50 കോടി വരെ ലേലത്തിൽ അവനായി ടീമുകൾ പോകും, ബോളിങ് പിച്ചെന്നോ ബാറ്റിംഗ് പിച്ചെന്നോ നോട്ടം ഇല്ലാത്ത മുതലാണ് അത്: ബാസിത് അലി

ഐപിഎൽ മെഗാ ലേലത്തിൽ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് വൻ തുകയ്ക്ക് വിൽക്കപ്പെടാൻ അർഹനാണെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി . ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അടുത്തിടെ സമാപിച്ച മുംബൈ ടെസ്റ്റിൽ താരത്തിന്റെ ഇരട്ട അർധസെഞ്ചുറി പ്രകടനത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ.

ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് വിട്ടയച്ചത് ഏവരെയും ഞെട്ടിച്ചു. വരാനിരിക്കുന്ന മെഗാ ലേലത്തിൽ താരത്തിന് 50 കോടി രൂപ ലഭിക്കുമെന്ന് ബാസിത് അഭിപ്രായപ്പെട്ടു. തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ സംസാരിക്കുമ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“റിഷഭ് പന്ത് ആദ്യ ഇന്നിംഗ്‌സിൽ 60 ഉം രണ്ടാം ഇന്നിംഗ്‌സിൽ 64 ഉം സ്‌കോർ ചെയ്തു. ഈ കുട്ടിയെ കുറിച്ച് ഞാൻ എന്താണ് പറയുക? ഐപിഎൽ ലേലത്തിൽ 25 കോടിക്ക് പോകണമെന്ന് ആളുകൾ പറയുന്നു. എന്നിരുന്നാലും, അവനെ 50 കോടിക്ക് വിൽക്കണമെന്ന് ഞാൻ കരുതുന്നു. അവൻ അത്ര മികച്ചവനാണ്.

പന്ത് മാത്രമാണ് മുംബൈ ടെസ്റ്റിൽ ഇന്ത്യയുടെ മാനം രക്ഷിക്കുന്ന പ്രകടനം നടത്തിയത് എന്ന് പറയാം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ സ്വന്തം തട്ടകത്തിൽ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ ടീമായി ന്യൂസിലൻഡ് മാറി.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ