ലക്ഷ്യം മുന്നിൽ കണ്ടാണ് പൃഥ്വി ഷാ ഇംഗ്ലണ്ട് തീരത്ത് എത്തിയത്. ഒരു കാലത്ത് ‘അടുത്ത സൂപ്പർ താരം’ ആയി കണക്കാക്കപ്പെട്ടിരുന്ന ഷായുടെ കരിയർ വളർച്ച കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിക്കുകളാലും ഫീൽഡിന് പുറത്തുള്ള വിവാദങ്ങളാലും മങ്ങി പോയിരുന്നു. 2018 ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് സെഞ്ചുറിയോടെ ആരംഭിച്ച ഒരു അന്താരാഷ്ട്ര കരിയർ ക്രമേണ എവിടെയും എത്തിയില്ല. എന്നിരുന്നാലും, എന്തുകൊണ്ടാണ് തന്നെ എഴുതി തള്ളരുത് എന്ന് തെളിയിച്ചുകൊണ്ട് മികച്ച പ്രകടനം നടത്തി തിങ്ങിയിരിക്കുകയാണ് ഇപ്പോൾ താരം,
ബുധനാഴ്ച സോമർസെറ്റിനെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന കപ്പ് ടൂർണമെന്റിൽ നോർത്താംപ്ടൺഷെയറിന് വേണ്ടി 153 പന്തിൽ 244 റൺസ് നേടിയതോടെ, മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഷാ മാറി. ചേതേശ്വർ പൂജാരയ്ക്ക് ശേഷം ടൂർണമെന്റിൽ 150-ലധികം സ്കോർ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് 23-കാരൻ. ഷാ 81 പന്തിൽ 100 റൺസ് തികച്ചപ്പോൾ ശേഷം 129 പന്തിൽ 200 റൺസ് തികച്ചു.
തന്റെ കന്നി കൗണ്ടി സീസണിൽ കളിക്കുന്ന ഇരുപത്തിമൂന്നുകാരൻ 28 ഫോറുകളും 11 സിക്സറുകളും തന്റെ രണ്ടാം ലിസ്റ്റ് എ ഡബിൾ സെഞ്ച്വറി നേടി. 2020-21ൽ വിജയ് ഹസാരെ ട്രോഫി സെമിഫൈനലിൽ കർണാടകയ്ക്കെതിരെ 165 റൺസ് നേടിയതിന് ശേഷം ഇത് അദ്ദേഹത്തിന്റെ ഒമ്പതാമത്തെ ലിസ്റ്റ് എ സെഞ്ചുറിയായിരുന്നു.
Read more
നോർത്താംപ്ടൺഷയറിന് വേണ്ടി തന്റെ മൂന്നാം മത്സരം കളിച്ച ഷാ 81 പന്തിൽ തന്റെ കന്നി സെഞ്ച്വറി നേടി. പിന്നീട് വെറും 129 പന്തിൽ 24 ഫോറുകളുടെയും എട്ട് സിക്സുകളുടെയും സഹായത്തോടെ 200 റൺസ് തികച്ച അദ്ദേഹം നോർത്താംപ്ടൺഷയറിനെ 415/8 എന്ന സ്കോറിലെത്തിച്ചു.