ഐ.പി.എല്ലില്‍ സച്ചിന്‍ ഇപ്പോഴും 'ബേബി' തന്നെ; നഷ്ടപ്പെടുത്തിയ അവസരങ്ങളില്‍ ഒന്നുകൂടി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കുപ്പായത്തില്‍ ലഭിച്ച അവസരം മുതലെടുക്കുന്നതില്‍ മലയാളി ബാറ്റ്‌സ്മാന്‍ സച്ചിന്‍ ബേബി പരാജയപ്പെട്ടു. ആര്‍സിബി തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ ക്രീസിലെത്തിയ സച്ചിന്‍ ബേബിക്ക് വമ്പന്‍ ഇന്നിംഗ്‌സിന് സാധിച്ചില്ല. പതിനേഴ് പന്തുകള്‍ നേരിട്ട സച്ചിന്‍ വെറും ഏഴു റണ്‍സുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ ബാറ്റ് താഴ്ത്തി.

ഐപിഎല്ലില്‍ ഇതുവരെ 19 മത്സരങ്ങളാണ് ഇടംകൈയനായ സച്ചിന്‍ ബേബി കളിച്ചത്. ആകെ സമ്പാദ്യം 144 റണ്‍സ്. ബാറ്റിംഗ് ശരാശരി 14.40. ഐപിഎല്ലില്‍ സെഞ്ച്വറിയോ അര്‍ദ്ധ ശതകമോ സച്ചിന്‍ കുറിച്ചിട്ടില്ല. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ സച്ചിന്‍ മൂന്നു വര്‍ഷത്തിനു  ശേഷം ആര്‍സിബിയുടെ ക്യാമ്പിലെത്തി. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കേരളത്തിന്റെ സച്ചിനെ കൂടെ കൂട്ടിയത്. എന്നാല്‍ ഈ വര്‍ഷത്തെ ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് സച്ചിന്‍ ബേബി ടീമിലേക്ക് തിരികെയെത്തിച്ചു.

2017നുശേഷം ഐപിഎല്ലില്‍ സച്ചിന്‍ ബേബിക്ക് ബാറ്റിംഗിന് അവസരം ലഭിക്കുന്നത് ഇതാദ്യം. അതു തുലച്ച താരത്തിന് അവശേഷിക്കുന്ന മത്സരങ്ങളില്‍ എത്രയെണ്ണത്തില്‍ ടീമില്‍ ഇടംപിടിക്കാന്‍ സാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?