ഐ.പി.എലിൽ തുടര്‍ച്ചയായ എട്ടാം തോല്‍വി വഴങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണ് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഒരേയൊരു ടീമായ മുംബൈക്ക് എവിടെയാണ് പിഴച്ചത് എന്ന് ചോദിച്ചാൽ തൊട്ടതെല്ലാം പിഴച്ചു എന്ന് പറയുന്നതാകും ശരി. 15 കോടി രൂപ മുടക്കി തിരിച്ചുപിടിച്ച ഇഷാന്‍ കിഷന്‍ സീസണിലെ ഏറ്റവും മോശം ഫോമിലാണ്. രോഹിത് ആകട്ടെ സീസണില്‍ ഇതുവരെ ഒര്‍ധസെഞ്ചുറി പോലും നേടിയിട്ടില്ല. അങ്ങനെ ഉള്ള മുംബൈ ട്രോളുകൾ ഏറ്റുവാങ്ങുമ്പോൾ ആരാധകർ സച്ചിനോട് ഒരു പ്രാവശ്യം കൂടി ഐ.പി.എൽ കളിയ്ക്കാൻ കമന്റ് സെക്ഷൻ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
” വ്യാഴാഴ്ച ഐപിഎൽ 2022 ൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള നെറ്റ് സെഷനിൽ മുംബൈ ഇന്ത്യൻസിന്റെ ഉപദേശകനും മുൻ കളിക്കാരനുമായ സച്ചിൻ ടെണ്ടുൽക്കർ ലെഗ് സ്പിൻ ബൗൾ ചെയ്യുന്നത് കണ്ടു. ‘ക്രിക്കറ്റിന്റെ ദൈവം’ എന്ന് വിളിക്കപ്പെടുന്ന സച്ചിന് നാല് ശ്രമങ്ങളിൽ രണ്ട് തവണ സ്റ്റമ്പിൽ പന്ത് കൊള്ളിക്കാനായി . എംഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ സച്ചിന്റെ ലെഗ് സ്പിന്നിന്റെ വീഡിയോ പങ്കുവച്ചു. രാജസ്ഥാനെതിരായ അടുത്ത മത്സരത്തിൽ മുംബൈയുടെ പ്ലെയിംഗ് ഇലവനിൽ 49 കാരനായ താരത്തെ ഉൾപ്പെടുത്താൻ എംഐയുടെ ആരാധകർ അഭ്യർത്ഥിച്ചു.
പ്രീമിയർ ലെഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സ്ഥിരതയോടെ സംഭാവന ചെയ്യുന്നവരുടെ കുറവ് നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവ്, തിലക് വർമ്മ തുടങ്ങിയ കുറച്ച് താരങ്ങൾ മാത്രമാണ് പ്രതീക്ഷകൊത്ത് ഉയർന്നത്.
ടൂര്‍ണമെന്‍റില്‍ ഇത്തവണ ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനായില്ല. കായിക രംഗത്ത് അതികായരായ പലര്‍ക്കും ഇതേഘട്ടത്തിലൂടെ കടുന്നുപോവേണ്ടതായി വന്നിട്ടുണ്ട്. പക്ഷെ ഈ ടീമിനെയും അതിന്‍റെ അന്തരീക്ഷത്തെയും ഞാനേറെ ഇഷ്ടപ്പെടുന്നു. ഈ ടീമിനോടൊപ്പം ഇപ്പോഴും ഉറച്ചു നില്‍ക്കുന്ന അഭ്യുദയാകാംക്ഷികളെ ഞാന്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു” രോഹിത്ത് ട്വീറ്റ് ചെയ്തിരുന്നു നേരത്തെ.