ഒരിക്കല്‍ ഈ പാക് ബോളറുടെ പന്ത് ദേഹത്ത് കൊണ്ടു സച്ചിന്റെ വാരിയെല്ല് തകര്‍ന്നു ; ചുമയ്ക്കാനോ കമിഴ്ന്നു കിടക്കാനോ പോലും സാധിച്ചില്ല

ഒരിക്കല്‍ തന്റെ ബോളിംഗ് ശരീരത്ത് കൊണ്ട് സച്ചിന്റെ വാരിയെല്ല് തകര്‍ന്നു പോയതാണെന്നും അന്ന് രാത്രിയില്‍ താരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നും പാകിസ്ഥാന്റെ മുന്‍ ഫാസ്റ്റ് ബോളര്‍ ഷൊയബ് അക്തര്‍. സച്ചിന്‍ തന്നെയാണ് ഇക്കഥ ഒരിക്കല്‍ തന്നോട് പറഞ്ഞതെന്നും താരം വ്യക്തമാക്കി.

അന്ന് ഇക്കാര്യം പറഞ്ഞാല്‍ തന്നെ പിന്നീട് നേരിടാന്‍ കഴിയുമായിരുന്നോ എന്ന് സച്ചിന്‍ ചോദിച്ചതായും തെന്‍ഡുല്‍ക്കറിനെ അനുസ്മരിച്ചപ്പോള്‍ അക്തര്‍ പറഞ്ഞു. ഒരിക്കല്‍ സ്ച്ചിന്റെ വീട് അക്തര്‍ സന്ദര്‍ശിക്കുകയും അദ്ദേഹം തന്നെ പാകപ്പെടുത്തിയ വിഭവങ്ങള്‍ കഴിക്കുകയും ചെയ്ത സാഹചര്യത്തില്‍ പഴയകഥ പറഞ്ഞപ്പോഴാണ് ഇക്കാര്യം സച്ചിന്‍ പറഞ്ഞത്.

2007 ല്‍ അക്തറിനെ നേരിടുമ്പോഴായിരുന്നു സംഭവം. അന്ന് ഏറെ വേഗത്തില്‍ എറിയുന്ന ബോളറായിരുന്നു അക്തര്‍. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്നെല്ലാം അറിയപ്പെട്ടിരുന്നു. അദ്ദേഹത്തെ നേരിടാന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിറച്ചിരുന്ന കാലത്ത് കളിയിലെ രണ്ടാം പന്ത് തന്നെ സച്ചിന്റെ വാരിയെല്ലില്‍ പരിക്കേല്‍പ്പിച്ചത്.

കടുത്ത വേദനയില്‍ അന്ന് സച്ചിന് ചുമയ്ക്കാനോ കമിഴ്ന്നു കിടന്ന് ഉറങ്ങാനോ പോലും സാധിച്ചില്ല. പക്ഷെ ഞാന്‍ കളി തുടര്‍ന്നു. ഈ വേദന രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തു. ഇത്തരം പരിക്കുകള്‍ തടയാന്‍ സ്വന്തമായൊരു ചെസ്റ്റ് ഗാര്‍ഡും ഞാന്‍ രൂപകല്‍പ്പന ചെയ്തു. പാകിസ്ഥാനെതിരായ ഈ പരമ്പരയിലെ ശേഷിച്ച ഏകദിനങ്ങളിലും ടെസ്റ്റ് പരമ്പരയിലുമെല്ലാം കളിക്കുകയും ചെയ്തു. ശ്വസിക്കാന്‍ പോലുമാകാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തതായിട്ടാണ് സച്ചിനും പിന്നീട് വെളിപ്പെടുത്തിയത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു