ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ താല്‍പ്പര്യമില്ല, അതേസമയം പാകിസ്ഥാനും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിനെ ഗൗരവമായി എടുക്കുന്നില്ല. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി താരതമ്യേന പുതിയ ടീമിനെ പ്രോട്ടീസ് പ്രഖ്യാപിച്ചപ്പോള്‍ മുന്‍നിര ക്രിക്കറ്റ് വിദഗ്ധര്‍ ഞെട്ടി.
മറുവശത്ത്, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഷഹീന്‍ അഫ്രീദിക്ക് പാകിസ്ഥാന്‍ വിശ്രമം അനുവദിച്ചു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പുതിയ സംഭവവികാസങ്ങളില്‍ അതൃപ്തനാണ്. റെഡ്-ബോള്‍ ക്രിക്കറ്റ് ചുരുങ്ങുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂസിലന്‍ഡിനായ ടെസ്റ്റ് പരമ്പരക്കായി ദക്ഷിണാഫ്രിക്ക ഒരു രണ്ടാംനിര ടീമിനെ തിരഞ്ഞെടുത്തു. വര്‍ക്ക് ലോഡ് മാനേജ്മെന്റ് ചൂണ്ടിക്കാണിച്ച് ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റില്‍ നിന്ന് ഷഹീന് ‘വിശ്രമം’ നല്‍കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചുരുങ്ങുന്നു… മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമേ അതില്‍ താല്‍പ്പര്യമുള്ളൂ. അല്ലെങ്കില്‍ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആകുലപ്പെടാതെ ഇപ്പോഴും അത് കളിക്കാന്‍ കഴിയും- ആകാശ് ചോപ്ര പറഞ്ഞു.
ജനുവരി 3 മുതല്‍ കേപ്ടൗണിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് കളിക്കുക. അതേസമയം, ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പര ഫെബ്രുവരി നാലിന് ആരംഭിക്കും.