ടെസ്റ്റ് റാങ്കിംഗില്‍ ഹോള്‍ഡര്‍ക്ക് ചരിത്രനേട്ടം; പുതിയ പട്ടിക ഇങ്ങനെ

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഹോള്‍ഡര്‍ രണ്ടാം സ്ഥാനത്തെത്തി. 862 റേറ്റിംഗ് പോയിന്റുമായിട്ടാണ് ഹോള്‍ഡറുടെ കുതിപ്പ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വിന്‍ഡീസ് ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റാണിത്.

ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനമാണ് ഹോള്‍ഡര്‍ക്ക് ചരിത്രക്കുതിപ്പ് സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ആറു വിക്കറ്റെടുത്ത ഹോള്‍ഡര്‍ മത്സരത്തിലാകെ ഏഴു വിക്കറ്റ് വീഴ്ത്തിയിരുന്നു. 485 റേറ്റിംഗ് പോയിന്റുമായി ഹോള്‍ഡര്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ട്. ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്ക്‌സാണ് ഇതില്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാമതുള്ളത്. അശ്വിന്‍ അഞ്ചാം സ്ഥാനത്തുണ്ട്.

904 റേറ്റിംഗ് പോയിന്റുള്ള ഒസീസിന്റെ പാറ്റ് കമ്മിന്‍സാണ് ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. നീല്‍ വാഗ്‌നര്‍, സൗത്തീ, റബാഡ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ജസ്പ്രീത് ഭുംറയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബൗളര്‍. 779 റേറ്റിംഗ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഭുംറ.

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ 911 റേറ്റിംഗ് പോയിന്റുള്ള ഓസീസിന്റെ സ്റ്റീവ് സ്മിത്താണ് ഒന്നാമത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി 886 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ ചേതശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും യഥാക്രമം ഏഴും ഒന്‍പതും സ്ഥാനങ്ങളിലുണ്ട്.

Latest Stories

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി