ബുധനാഴ്ച നടക്കുന്ന ഏഷ്യാ കപ്പിലെ തങ്ങളുടെ രണ്ടാമത്തെയും അവസാനത്തെയും ഗ്രൂപ്പ് ലീഗ് മത്സരത്തിൽ ഹോങ്കോങ്ങിനെ ചുരുട്ടാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ, കെഎൽ രാഹുലിന് തന്റെ താളം വീണ്ടെടുക്കാൻ ഇതിലും എളുപ്പമുള്ള എതിരാളിന്റെ കിട്ടാനില്ല
ബാറ്റുകൊണ്ടും പന്തുകൊണ്ടും സമ്പൂർണ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഹാർദിക് പാണ്ഡ്യ 33 റൺസും 3 മൂന്ന് വിക്കറ്റും വീഴ്ത്തി. 35 റൺസുമായി വിരാട് കോഹ്‌ലിയും റൺ സ്‌കോറിംഗിലേക്ക് തിരിച്ചെത്തി. ഹോങ്കോങ്ങിനെതിരെ കുറച്ച് സ്ഥിരത കാണിക്കാനും ആധിപത്യം പുലർത്താനും അവർ ആഗ്രഹിക്കുന്നു.
മറുവശത്ത് തിരാളികളായ ഹോംഗ് കോങ്ങ് ആകട്ടെ വലിയ വേദിയിൽ ഒരു അട്ടിമറി ഒന്നും പ്രതീക്ഷിക്കുന്നില്ല എങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ആഗ്രഹിച്ചാണ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്. യോഗ്യതാ മത്സരത്തിൽ മികച്ചുനിൽക്കുകയും കഠിനമായ സാഹചര്യത്തിൽ അവർ കരകയറാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്തു. കിഞ്ചിത് ഷാത് നിസാക്കത്ത് ഖാൻ അവർക്ക് ഒരുപാട് നല്ല താരങ്ങളുണ്ട് , അവർ ഇന്ത്യയ്‌ക്കെതിരെ വീണ്ടും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല എങ്കിലും ബാറ്റിംഗ് ഓർഡറിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. പരീക്ഷണങ്ങൾ തുടർന്നാൽ ഓപ്പണറായി രാഹുലിന് പകരം പന്ത് ഇറങ്ങിയാലും അത്ഭുതപ്പെടാനില്ല.
ഇന്ത്യ: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ