ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സില്‍ ‘അജ്ഞാത’യായ ജര്‍മന്‍ യുവതി പ്രവേശിച്ചതില്‍ ദുരൂഹത. സംഭവത്തില്‍ തായ്‌ലാന്‍ഡ് പൊലീസ് അന്വേഷണം തുടങ്ങി. യുവതിയെ ഇതിനോടം പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
വോണിന്റെ മൃതദേഹം കൊ സമുയി ദ്വീപിലെ ആശുപത്രിയില്‍ നിന്നും സുറത് തനി നഗരത്തിലേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സ് ബോട്ടില്‍ കയറ്റുന്നതിനായി നിര്‍ത്തിയിട്ടപ്പോഴായിരുന്നു സംഭവം.
പൂക്കളുമായി എത്തിയ യുവതി ആംബുലന്‍സിന് അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനുമായും ആംബുലന്‍സ് ഡ്രൈവറുമായും സംസാരിച്ച ശേഷം ആംബുലന്‍സില്‍ കടന്ന് വാതില്‍ അടച്ച് 40 സെക്കന്റോളം അതിനുള്ളില്‍ ചിലവഴിച്ചു.
ഷെയ്ന്‍ വോണിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ടാണ് യുവതി ആംബുലന്‍സിന് അരികെ എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, വോണിന്റേത് ‘സ്വാഭാവിക മരണ’മെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.