നന്ദി ബാവുമ ആ ഏഴ് പന്തുകൾക്ക്, ഇനിയെങ്കിലും നല്ല ബുദ്ധി തോന്നട്ടെ

sanjay vlogs 

ടെമ്പ ബാവുമ – സൗത്ത് ആഫ്രിക്കൻ t20 ടീമിന്റെ ക്യാപ്റ്റൻ ആണ്.. കഴിഞ്ഞ രണ്ടു കളിയിൽ ഡക്ക്.. അതും പോട്ടെന്നു വക്കാം..t20i യിൽ ഓപ്പണർ ആയി ഇറങ്ങിയിട് career strike rate 117.00, ശരിക്കും ഇദ്ദേഹം ആദ്യ ബോളിൽ തന്നെഔട്ട്‌ ആയിരുന്നെങ്കിൽ ഇന്ന് സൗത്ത് ആഫ്രിക്ക ജയിച്ചേനെ.

മികച്ച പ്ലയെർസ് ഇല്ലെങ്കിൽ പോട്ടെന്നു വക്കാം.ഹെൻഡ്രിക്സ്, ക്ലാസൻ, വാൻഡർ ഡസ്സൻ, പ്രിട്ടോറിയസ് എന്നീ കളിക്കാരൊക്കെ പുറത്തിരിക്കുന്ന ടീമാണെന്ന് കേൾക്കുമ്പോഴാണ് ഇദ്ദേഹം എങ്ങനെ അവരുടെ ക്യാപ്റ്റൻ ആയി തുടരുന്നതെന്ന് അത്ഭുതം, ഒന്നോ രണ്ടോ കളി ഫോം ഔട്ട് ആകുന്നത് സ്വഭാവികമാണ്..

പക്ഷെ ഇതുവരെ ട്വന്റി ട്വന്റി യിൽ ഇദ്ദേഹത്തിന്റെ കൈയിൽ നിന്നു മികച്ചൊരു ഇന്നിങ്സ് വന്നിട്ടുണ്ടോ എന്ന് സംശയമാണ്. സൗത്ത് ആഫ്രികക്ക് നല്ല ബുദ്ധി തോന്നട്ടെ. മികച്ച ഒരു ടീമാണവർ. ക്യാപ്റ്റൻ കൂടി സെറ്റ് ആയാൽ മാത്രം.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ