'ആ 70 റണ്‍സ് പ്രയോജനപ്പെടുമായിരുന്നില്ല'; വിലയിരുത്തലുമായി ഇന്‍സമാം

ടി20 ഫോര്‍മാറ്റില്‍ സ്ട്രൈക്ക് റേറ്റിന്റെ പ്രാധാന്യം എടുത്തുകാണിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഏഷ്യാ കപ്പ് ഫൈനലില്‍ ലങ്കയുടെ ഭാനുക രാജപക്സെയും പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനും അതാത് ടീമുകള്‍ക്കായി കളിച്ച വ്യത്യസ്തമായ ഇന്നിംഗ്‌സുകളാണ് ബാറ്റര്‍മാരുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇന്‍സമാമിനെ പ്രേരിപ്പിച്ചത്.

‘ഹസരംഗ 31 റണ്‍സും രാജപക്സെ 71 റണ്‍സും സ്‌കോര്‍ ചെയ്തു, രണ്ടും മികച്ച സ്‌കോര്‍. 70 റണ്‍സ് കുറഞ്ഞ വേഗതയില്‍ വന്നിരുന്നെങ്കില്‍, മൊത്തം 140 റണ്‍സ് മാത്രമേ ആകുമായിരുന്നുള്ളു. അത് പാകിസ്ഥാന്‍ പിന്തുടരുമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ആ 70 റണ്‍സ് പ്രയോജനപ്പെടുമായിരുന്നില്ല.’

‘ശ്രീലങ്കയുടെ പേസര്‍മാരെല്ലാം പുതുമുഖങ്ങളാണ്. അവരാരും പരിചയസമ്പന്നരല്ല. പക്ഷേ അവര്‍ ഗൃഹപാഠം ചെയ്താണ് വന്നത്. പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നന്നായി കളിച്ചു, പക്ഷേ വളരെ നന്നായില്ല. സമ്മര്‍ദം മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല’ ഇന്‍സമാം പറഞ്ഞു.

മത്സരത്തില്‍ 47 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയ ഭാനുക രാജപക്സയുടെ പ്രകടനം ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ പാകിസ്ഥാനായി റിസ്വാന്‍ 55 റണ്‍സ് എടുത്ത് എങ്കിലും 49 ബോളുകളില്‍ നിന്നായിരുന്നു. വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ റിസ്വാനായില്ല. എന്നാലത് രാജപക്സയ്ക്കായി.

ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിനു തോല്‍പിച്ചാണ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റില്‍ ലങ്കയുടെ കിരീടധാരണം. ആദ്യം ബാറ്റു ചെയ്ത് 170 റണ്‍സ് നേടിയ ലങ്ക പിന്നീട് പാകിസ്ഥാനെ 147 റണ്‍സിനു പുറത്താക്കി. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ 6ന് 170. പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് ഓള്‍ഔട്ട്.

Latest Stories

രോഹിത്തിനെ ആരും മൈൻഡ് പോലും ആക്കുന്നില്ല, ഹൈപ്പ് മുഴുവൻ കോഹ്‌ലിക്ക് മാത്രം; കാരണങ്ങൾ നികത്തി ആകാശ് ചോപ്ര

'തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം'; ആന എഴുന്നള്ളിപ്പിലെ കോടതി നിർദേശത്തിൽ വിമർശനവുമായി തിരുവമ്പാടി

പ്രേക്ഷകര്‍ തള്ളിക്കളഞ്ഞ സൂര്യയുടെ 'അലറല്‍', എങ്കിലും കളക്ഷനില്‍ മുന്‍പന്തിയില്‍; 'കങ്കുവ' ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

വഖഫ് ബോര്‍ഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാന്‍ഡ് ജിഹാദ്; മുനമ്പത്തെ ഭൂസമരം കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരും; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ

പാലക്കാട്ടെ വ്യാജ വോട്ട് ആരോപണത്തിൽ ഇടപെട്ട് ജില്ലാ കളക്ടര്‍; ബിഎല്‍ഒയോട് വിശദീകരണം തേടി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് ദു:സ്വപ്നമായി ഇന്ത്യ, ബിസിസിഐയുടെ പുതിയ നീക്കത്തില്‍ കണ്ണുതള്ളി പിസിബി

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്