വിരാട് കോഹ്‌ലിയുമായുള്ള സൗഹൃദത്തിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഫാഫ് ഡു പ്ലെസിസ്. 7 കോടി രൂപയ്ക്ക് ഡു പ്ലെസിസിനെ മെഗാ ലേലത്തിൽ സൈൻ ചെയ്തതിന് ശേഷം ഐപിഎൽ 2022 മുതൽ കോഹ്‌ലിയും ഡു പ്ലെസിസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഒരുമിച്ച് കളിക്കുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 വരെ ആർസിബിയുടെ ക്യാപ്റ്റനായിരുന്നു കോഹ്‌ലി എന്നാൽ ഐപിഎൽ 2022 സീസണിന് മുമ്പ് നായകസ്ഥാനം ഉപേക്ഷിച്ചു. തൽഫലമായി, ഐപിഎൽ 2022 സീസണിലെ റോളിലേക്ക് ഡു പ്ലെസിസ് വരുക ആയിരുന്നു. ഈ വർഷവും ഇരുവരും തമ്മിൽ ഉള്ള കൂട്ടുകെട്ടിലാണ് ആർസിബിയുടെ പ്രതീക്ഷകൾ ഇരിക്കുന്നത്.
വർഷങ്ങളായി, രണ്ട് ഇതിഹാസ താരങ്ങളും ടോപ് ഓർഡറിൽ ബാംഗ്ലൂരിന്റെ നെടുംതുണുകളാണ്. ചില സമയങ്ങളിൽ ബാക്കി ടീം അംഗങ്ങൾ ഒന്നും പൊരുതാതെ നിന്നപ്പോൾ പോലും ഇരുവരും ടീമിനായി അവസാനം വരെ ടീമിനായി എല്ലാം നൽകിയിട്ടുണ്ട്. അത് ബാറ്റിംഗിൽ ആണെങ്കിലും ഫീൽഡിങ്ങിൽ ആണെങ്കിലും.
സോഷ്യൽ മീഡിയയിൽ സ്റ്റാർ സ്‌പോർട്‌സ് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ, വിരാട് കോഹ്‌ലിയുമായുള്ള വർഷങ്ങളായുള്ള സൗഹൃദത്തെക്കുറിച്ചും ഫാഷനിലും ഭക്ഷണത്തിലും ഇരുവരും പങ്കിടുന്ന സമാനതകളെക്കുറിച്ചും ഫാഫ് ഡു പ്ലെസിസ് സംസാരിച്ചു. “നമുക്ക് കഴിയുന്ന ഏറ്റവും മികച്ച കായികതാരമാകാനുള്ള ശ്രമത്തിൽ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ശരീരത്തെ ഗൗരവമായി കാണുന്നുവെന്ന് ഞാൻ കരുതുന്നു. അതിനാൽ, ഞങ്ങൾ ഒരുമിച്ച് ജിമ്മിൽ ധാരാളം സമയം ചെലവഴിക്കുന്നു. ഞങ്ങൾ രണ്ടുപേരും ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നു. ഞങ്ങൾ രണ്ടുപേരും ശരിക്കും ഫാഷനിൽ ഒരുപാട് സമയം ചിലവഴിക്കും”ഡു പ്ലെസിസ് പറഞ്ഞു.
“വാച്ചുകളുടെ കാര്യത്തിൽ അവൻ എന്നിൽ ഭയങ്കരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വാച്ചുകളോട് അയാൾക്ക് ശരിക്കും അഭിനിവേശമുണ്ട്.എന്റെ ബാങ്ക് ബാലൻസ് മതിയാകില്ല ചില വാച്ചുകൾ മേടിക്കാൻ. ബാറ്റിംഗാണ് ഞങ്ങൾ ഒരേപോലെ ക്ലിക്ക് ചെയ്യുന്ന മറ്റൊന്ന്. അദ്ദേഹത്തോടൊപ്പമുള്ള ബാറ്റിംഗ് അവിശ്വസനീയമാണ്, ”ഡു പ്ലെസിസ് പറഞ്ഞു.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ രണ്ടാമത്തെ ഓപ്പണിംഗ് ജോഡിയാണ് ഫാഫ് ഡു പ്ലെസിസും വിരാട് കോഹ്‌ലിയും. 33 മത്സരങ്ങളിൽ നിന്ന് അറുനൂറിലധികം കൂട്ടുകെട്ടുകളോടെ 1773 റൺസാണ് ഇരുവരും നേടിയത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ശിഖർ ധവാനും ഡേവിഡ് വാർണറും ആണ്.