ഇന്ത്യ കാട്ടിയ ആ വലിയ മണ്ടത്തരം മത്സരത്തിന്‍റെ ഗതി തിരിക്കും; വിലയിരുത്തലുമായി ബ്രോഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ചെയ്ത ഏറ്റവും വലിയ മണ്ടത്തരം എടുത്തുകാണിച്ച് ഇംഗ്ലണ്ട് മുന്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ്. നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയത് ഇന്ത്യ കാട്ടിയ വലിയ അബദ്ധമാണെന്ന് ബ്രോഡ് പറഞ്ഞു.

റാഞ്ചി ടെസ്റ്റില്‍ നിന്ന് ജസ്പ്രീത് ബുംമ്രയെ ഒഴിവാക്കിയതിനെ അവിശ്വസനീയമെന്നെ പറയാനാവു. ബുദ്ധിശൂന്യൂമായ തീരുമാനമായിപ്പോയി അത്. ബുംമ്ര ഇല്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷം തുടങ്ങിക്കാണും. പ്രത്യേകിച്ച് ജോ റൂട്ടിനെതിരെ ബുംമ്രക്കുള്ള മികച്ച റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍.

തന്ത്രപരമായ ഈ പിഴവായിരിക്കും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുക. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ബുംമ്രക്ക് പകരമെത്തിയ ആകാശ് ദീപ് മികച്ച ബോളിംഗ് പുറത്തെടുത്തെങ്കിലും ബുംമ്രയുണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 350 എത്തില്ലായിരുന്നുവെന്നുറപ്പാണ്.

അതുപോലെ ബാറ്റിംഗിന് അനുകൂലമായ സാഹചര്യമുണ്ടായിട്ടും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് രണ്ടാം ദിനം അത് മുതലാക്കാനായില്ല. ഉയരം കൂടിയ ബോളര്‍മാരായ ഒലി റോബിന്‍സണെയും ഷൊയൈബ് ബഷീറിനെയും കളിപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം മത്സരത്തില്‍ വരും ദിവസങ്ങളില്‍ നിര്‍ണായകമാകും- ബ്രോഡ് പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി