ആ ബോളർ അത്ര മിടുക്കനാണ്, എന്നിട്ടും ഇന്നലെ അയാളെ ചതിച്ചു; ഇന്ത്യൻ താരത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ

കാൺപൂരിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ഇടങ്കയ്യൻ സ്പിന്നർ രവീന്ദ്ര ജഡേജ ഒരു ഓവർ പോലും എറിയാത്തതിൽ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ അത്ഭുതം പ്രകടിപ്പിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് 35 ഓവർ മാത്രം ആണ് ഇന്ത്യ ഇന്നലെ എറിഞ്ഞത്. മൂന്ന് ഇന്ത്യൻ പേസർമാരും ചേർന്ന് 26 ഓവറുകൾ എറിഞ്ഞു, ശേഷം ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒമ്പത് പന്തെറിഞ്ഞു.

ആദ്യ ദിവസം 13 പന്തുകൾ ഒഴികെ ബാക്കിയെല്ലാം കളിച്ച ഇടംകൈയ്യൻമാരായ സക്കീർ ഹസൻ, ഷാദ്മാൻ ഇസ്ലാം, മോമിനുൾ ഹഖ്, നജ്മുൽ ഹൊസൈൻ ഷാൻ്റോ എന്നിവർ കളിച്ചത് ആയിരുന്നു ജഡേജ ബൗൾ ചെയ്യാതിരുന്നതിന് കാരണം. എന്നിട്ടും, ആദ്യദിനം സ്റ്റംപുകളിൽ ESPNcriinfo യുമായുള്ള സംഭാഷണത്തിൽ, ഇടംകൈയ്യൻ ബാറ്ററായിരുന്ന മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ സർ അലസ്റ്റർ കുക്കിനെതിരായ ജഡേജയുടെ മികച്ച ടെസ്റ്റ് റെക്കോർഡ് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

“ടെസ്റ്റ് ക്രിക്കറ്റിൽ പോലും ഇത് തുടരുന്ന പ്രവണതയാണ്, എന്നാൽ ഇടംകൈയ്യൻമാർക്കെതിരെ മികച്ച റെക്കോർഡുള്ള ജഡേജയെപ്പോലെ ഒരു മികച്ച ബൗളർ നിങ്ങൾക്ക് ഉള്ളപ്പോൾ, ഓർക്കുക, അദ്ദേഹം എട്ട് ഇന്നിംഗ്‌സുകളിൽ ആറ് തവണ അലസ്റ്റർ കുക്കിനെ പുറത്താക്കി. എന്നിട്ടും അദ്ദേഹത്തിന് പന്ത് നൽകിയില്ല. അത് അമ്പരപ്പിച്ചു,” മഞ്ജരേക്കർ പറഞ്ഞു.

ഇടംകൈയ്യൻമാർക്കെതിരെ ടെസ്റ്റിൽ 24.30 ശരാശരിയിൽ 102 വിക്കറ്റുകളുമായി ജഡേജക്ക് മികച്ച റെക്കോർഡ് ഉണ്ട്.

Latest Stories

ഓളപ്പരപ്പില്‍ ഒന്നാമന്‍ കാരിച്ചാല്‍; ചരിത്രം കുറിച്ച് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്

ഈ നാട്ടിൽ പിറന്നു പോയതിന്റെ വേദന അറിയിക്കുന്നു!! ഞങ്ങൾ വിട്ടുകൊടുക്കില്ല; ഇപ്പോൾ എന്നല്ല, ഇനി ഒരിക്കലും: അഭിരാമി സുരേഷ്

"ഇന്ത്യ അപകടത്തിലാണ്, ഓസ്‌ട്രേലിയ പ്രകടിപ്പിക്കുന്ന പ്രശ്നം വേറെ, ചിന്തിക്കുന്ന പ്രശ്നം വേറെ"; അപായ സൂചന നൽകി മുൻ പാകിസ്ഥാൻ താരം

ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാഹനം അപകടത്തിൽപ്പെട്ടു; പരിക്കില്ല

നിങ്ങൾ എഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണോ? പണികിട്ടും, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

രക്ത ചെന്താരകം അണഞ്ഞു; കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു

ഹിസ്ബുല്ല തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ; കൊലപാതക വിവരം ലോകത്തെ അറിയിച്ച് ഇസ്രയേൽ സൈന്യം

WTC 2025: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് വാഷ്ഔട്ടായാല്‍ ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെ

ചെറിയതുകയുടെ മുദ്രപ്പത്രങ്ങള്‍ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണം; മുദ്രപ്പത്ര ക്ഷാമത്തില്‍ സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി; ന്യായീകരണ വാദങ്ങള്‍ തള്ളി

"GOAT എന്നെ സംബന്ധിച്ച് അത് അദ്ദേഹമാണ്"; ഇതിഹാസത്തെ തിരഞ്ഞെടുത്ത് ആഴ്‌സണൽ പരിശീലകൻ