ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം സ്വന്തമാക്കിയത് ഇന്ത്യൻ ആരാധകർക്ക് ഏറെ സന്തോഷം na. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിൽ 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സിൽ 98 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 176 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കെയ തകർത്തത്. ജയിക്കാൻ 79 റൺസ് മാത്രം മതിയായിരുന്ന ഇന്ത്യക്ക് വേണ്ടി ജയ്‌സ്വാൾ 28 റൺസ്, ഗില് 10 , കോഹ്‌ലി 12 എന്നിവർ പുറത്തായപ്പോൾ ശ്രേയസ് അയ്യരെ (4) കൂട്ടുനിർത്തി രോഹിത് (17) ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചു.
മത്സരത്തിന്റെ ആദ്യ ദിനം തന്നെ വീണത് 23 വിക്കറ്റുകളാ ആയിരുന്നു. ദക്ഷിണാഫ്രിക്ക 62 റൺസിന് മൂന്ന് വിക്കറ്റുകളാ എന്ന നിലയിൽ നിൽക്കുമ്പോഴാണ് ദിനം അവസാനിച്ചതും. എന്നാൽ ചെറിയ ടെസ്റ്റ് മത്സരം ആണെങ്കിൽ പോലും വിവാദങ്ങൾക്ക് യാതൊരു കുറവും ഇല്ലാത്ത സാഹചര്യമാണ് കാണാൻ സാധിച്ചത്. ഇന്ത്യയെ വലിയ ലീഡിൽ എത്താൻ സാധിക്കാതെ സൗത്താഫ്രിക്ക രണ്ടാം ഇന്നിംഗ്സ് തുടങ്ങിയപ്പോൾ പ്രതീക്ഷിച്ചത് മികച്ച പ്രകടനം ആണെകിൽ അത് ഉണ്ടായില്ല.
ക്യാപ്റ്റൻ ഡീൻ എൽഗറിനെ ദിവസത്തിൽ രണ്ടാം തവണയും നഷ്ടപ്പെട്ട് വീണ്ടും ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി നേരിട്ടു. മുകേഷ് കുമാറും (2-25) ജസ്പ്രീത് ബുംറയും രണ്ടാം ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയുടെ പതനത്തിന് കാരണമായി. ദിവസം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 എന്ന നിലയിലായിരുന്നു അവർ.
ദിവസത്തിന്റെ അവസാന ഡെലിവറിക്ക് തൊട്ടുമുമ്പ്, മുൻ ടെസ്റ്റിൽ ചെയ്തത് പോലെ വിരാട് കോഹ്‌ലി ബെയ്‌ൽസ് പരസ്പരം മാറ്റിയത് എയ്ഡൻ മാർക്രമിനെ ചൊടിപ്പിച്ചു. ആഷസ് സമയത്ത് സ്റ്റുവർട്ട് ബ്രോഡിന്റെ സമാനമായ പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കോഹ്‌ലി സെഞ്ചൂറിയനിൽ ഈ തന്ത്രം വിജയകരമായി നടപ്പാക്കിയിരുന്നു. ജസ്പ്രീത് ബുംറയുടെ ഓവറിന് മുമ്പ് ബാറ്റർമാരുടെ ശ്രദ്ധ തിരിക്കാനായിരുന്നു ഈ നീക്കം, അതിശയകരമെന്നു പറയട്ടെ, ടോണി ഡി സോർസിയെ പുറത്താക്കി ബുംറ ആ ഓവറിൽ ഇന്ത്യക്ക് കൂടുതൽ ആധിപത്യം നൽകി വിക്കറ്റ് എടുത്തു.
കോഹ്‌ലിയുടെ നടപടിക്ക് ശേഷം മർക്രം അതൃപ്തി പ്രകടിപ്പിക്കുകയും അമ്പയർമാർക്ക് പരാതി നൽകുകയും ചെയ്തു. കോലിയും വിക്കറ്റ് കീപ്പർ കെഎൽ രാഹുലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു. ബൗളർ മുകേഷ് കുമാറുമായുള്ള ചർച്ചയ്ക്കായി കളി നിർത്തിവച്ച് ക്യാപ്റ്റൻ രോഹിത് ശർമ അമ്പയറുമാരുമായി ഇടപെട്ടു. എന്തായാലും ഇത്തവണ ബെയ്‌ൽസ് മാറ്റത്തിന് ശേഷം വിക്കറ്റ് പോയില്ലെന്നു മാത്രമാണ് പ്രത്യേകത.
Virat Kohli again changed the bails but unfortunately india didn't get wicket of makkram #ViratKohli #viralvideo #SAvsIND #INDvsSA #RohitSharma𓃵 pic.twitter.com/2DCNA61RN1
— ABHI THAKUR (@_anonymous_5it) January 3, 2024
Read more