ആ കാര്യം ഇന്ത്യക്ക് അനുകൂലമാകും, ഇന്ന് ഓസ്‌ട്രേലിയയെ തകർത്തെറിയാൻ ആ ഘടകം സഹായിക്കും; വെളിപ്പെടുത്തലുമായി സുനിൽ ഗവാസ്‌കർ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാമ്പ്യൻസ് ട്രോഫി 2025 സെമി ഫൈനലിൽ ഇന്ത്യ ഫേവറിറ്റുകളായി പ്രവേശിക്കുമെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു. ഞായറാഴ്‌ച ന്യൂസിലൻഡിനെതിരെ 44 റൺസിൻ്റെ ജയത്തോടെ തുടർച്ചയായ മൂന്നാം ജയം നേടി ഇന്ത്യ തങ്ങളുടെ ആധിപത്യം തുടരുകയാണ് ചെയ്തത്. വരുൺ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള സ്പിൻ യൂണിറ്റ് ആണ് ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചത്.

ദുബായിലെ സ്പിൻ സൗഹൃദ സാഹചര്യങ്ങൾ ഇന്ന് നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകും എന്നാണ് ഓസ്‌ട്രേലിയൻ ഇതിഹാസം പറഞ്ഞത്. ഇന്ത്യ ടുഡേയോട് സംസാരിക്കവേ, ഓസ്‌ട്രേലിയയ്ക്ക് അവരുടെ സ്പിൻ ആക്രമണത്തിൽ ആഴമില്ലെന്നും പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രധാന പേസർമാരെ നഷ്ടമായത് തിരിച്ചടിയാകുമെന്നും ഗവാസ്‌കർ ചൂണ്ടിക്കാട്ടി.

“ഈ പിച്ചിൽ, ഓസ്‌ട്രേലിയയ്ക്ക് ശക്തമായ സ്പിൻ ആക്രമണം ഇല്ലാത്തതിനാൽ ഇന്ത്യക്ക് ഒരു നേട്ടമുണ്ടായേക്കാം. കൂടാതെ, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രധാന പേസർമാരെ ടീമിന് നഷ്ടമായി. ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് നിര മിടുക്കരാണ്, പക്ഷേ ഇന്ത്യക്ക് ഇന്ന് ജയിച്ചുകയറാൻ സാധിക്കും.”

Read more

ഇന്ന് ഓസ്‌ട്രേലിയക്ക് എതിരെയും ഇന്ത്യയുടെ ഇലവനിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല എന്നും കിവീസിനെതിരെ കളിച്ച അതെ രീതിയിൽ കളിച്ചാൽ ഇന്ത്യക്ക് ഗുണം ഉണ്ടാക്കുമെന്നുമാണ് ഇതിഹാസം പറഞ്ഞിരിക്കുന്നത്.