ആ ഇന്ത്യന്‍ താരത്തെ ആരുമായും താരതമ്യം ചെയ്യാന്‍ കഴിയില്ല; ആവശ്യം വിസമ്മതിച്ച് പാക് താരം അഹമ്മദ് ഷെഹ്സാദ്

വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകനാണ് പാകിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദ്. പലപ്പോഴും കോഹ് ലിയിലെ താരത്തെ പ്രശംസിക്കാന്‍ മടികൂടാതെ മുന്നോട്ടുവന്നിട്ടുള്ള പാക് താരമാണ് ഷെഹ്സാദ്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ വിരാടിനെ ആരുമായും താരതമ്യം ചെയ്യാന്‍ ഷെഹ്സാദ് വിസമ്മതിച്ചു.

വിരാട് കോഹ്ലിയെപ്പോലെ മറ്റാരുമില്ല. ബാബര്‍ അസമുമായിു പോലും അദ്ദേഹത്തെ താരതമ്യപ്പെടുത്താനാവില്ല. നിങ്ങള്‍ അവന്റെ നമ്പറുകള്‍ നോക്കൂ. വലിയ ടീമുകള്‍ക്കെതിരെ അദ്ദേഹം മികച്ച പ്രകടനം നടത്തി. വളരെക്കാലം പരുക്കന്‍ കരിയര്‍ ഇല്ലെന്ന് ഉറപ്പാക്കി.

ബാബറിന് ആറ് ടൂര്‍ണമെന്റുകള്‍ നല്‍കിയെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ഒന്നും നേടാനായില്ല. ഉഭയകക്ഷി പരമ്പരകള്‍ നേടാനുള്ള ക്യാപ്റ്റനല്ല നിങ്ങള്‍. ബാബര്‍ ഒരു നല്ല കളിക്കാരനാണ്, മോശം ഫോമില്‍ നിന്ന് അദ്ദേഹം പുറത്തുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- അഹമ്മദ് ഷെഹ്സാദ് കൂട്ടിച്ചേര്‍ത്തു.

14 മാസത്തിന് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കോഹ്‌ലി. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ ടി20യില്‍ കോഹ്ലി കളിച്ചില്ല. മറുവശത്ത്, ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ബാബര്‍.

Latest Stories

പാകിസ്ഥാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ പറന്ന് വട്ടമിട്ട് റാഞ്ചി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

യാ മോനെ സഞ്ജു; വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ് എന്നിവർക്ക് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അമേരിക്കയില്‍ പിടിയില്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ്

"നല്ല കഴിവുണ്ടെങ്കിലും അത് കളിക്കളത്തിൽ കാണാൻ സാധിക്കാത്തത് മറ്റൊരു കാരണം കൊണ്ടാണ്"; എംബാപ്പയെ കുറിച്ച് ഫ്രാൻസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

"സഞ്ജുവിനെ ആരെങ്കിലും തിരഞ്ഞെടുക്കുമോ, അതിലും കേമനായ മറ്റൊരു താരം ഇന്ത്യൻ ടീമിൽ ഉണ്ട്"; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ഏര്‍പ്പെടുത്തണം; തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ

നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി