ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് ഒരുങ്ങുമ്പോള്‍ പാകിസ്ഥാന്‍ ടീമിനെ സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങളുണ്ട്. അതിലൊന്ന് മികച്ച സ്പിന്നര്‍മാരുടെ അഭാവമാണ്. ഏഷ്യാ കപ്പില്‍ ദയനീയ പ്രകടനവുമായി വലിയ വിമര്‍ശനം കേട്ട സ്പിന്നര്‍മാരെ ലോകകപ്പ് ടീമിലും നിലനിര്‍ത്തിയത് ഏറെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് നല്‍കിയ രസകരമായ മറുപടി വൈറലായിരിക്കുകയാണ്.
നിങ്ങളുടെ സ്റ്റാറ്റ്സ് കൃത്യമാണ്. കുല്‍ദീപ് യാദവിനെ എനിക്ക് ടീമിലേക്ക് എടുക്കാനാവില്ല എന്നതാണ് എന്റെ പ്രശ്നം. കുല്‍ദീപ് യാദവ് മറ്റൊരു ടീമിനായാണ് കളിക്കുന്നത്. ഷദാബ് ഖാനെയും മുഹമ്മദ് നവാസിനേയും തുടര്‍ന്നും കളിപ്പിക്കാനാണ് തീരുമാനം.
നിങ്ങള്‍ പറയുന്നത് ശരിയാണ്, ഈയടുത്ത് അവരുടെ പ്രകടനങ്ങള്‍ മോശമായിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷ. ഉസാമ മിറാണ് ടീമിലെ മറ്റൊരു സ്പിന്‍ ഓപ്ഷന്‍- ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു.
ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കായി മികച്ച ബോളിംഗ് പ്രകടനമാണ് കുല്‍ദീപ് യാദവ് കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെതിരായ മത്സരത്തില്‍ ഇന്ത്യക്കായി താരം അഞ്ച് വിക്കറ്റ് നേടിയിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും കുല്‍ദീപായിരുന്നു.