എന്റെ ഇന്നത്തെ ഇന്നിങ്സിന് പിന്നിലെ പ്രചോദനം ആ ഇന്ത്യൻ താരം, അവൻ കാരണമാണ് ഞാൻ ശൈലി മാറ്റിയത്: രവിചന്ദ്രൻ അശ്വിൻ

രവിചന്ദ്രൻ അശ്വിൻ- ലോക ക്രിക്കറ്റിലെ ഏറ്റവും സ്മാർട്ട് ബ്രെയിൻ എന്ന് താരത്തെ വിളിക്കുന്നത് വെറുതെയല്ല. എതിരാളിയെയും, ഗ്രൗണ്ടിനെയും, പിച്ചിനെയും മനോഹരമായി റീഡ് ചെയ്യുന്ന തന്റെ മികവ് ഈ കാലഘട്ടങ്ങളിലൂടെ എല്ലാം കാണിച്ചിട്ടുള്ള അശ്വിൻ ഇന്ന് ആ മികവ് അതിന്റെ അത്യുന്നതയിൽ കാണിച്ചപ്പോൾ അതിന്റെ ഇമ്പാക്റ്റ് അത്രത്തോളം വലുതായിരുന്നു എന്ന് പറയാം.

അശ്വിനുമായി ബന്ധപ്പെട്ട് ഇന്ന് സംസാരിക്കുമ്പോൾ ഗൗതം ഗംഭീറിന് തെറ്റിയില്ല എന്ന് കൂടി പറയണം. ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിന് ഇറങ്ങുമ്പോൾ ബാറ്റർമാർക്ക് ഒന്നും ചെയ്യാൻ ആകാത്ത സാഹചര്യം വന്നാലും തന്റെ സ്പിൻ ഇരട്ടകളായ അശ്വിൻ ജഡേജ സഖ്യം സഹായിക്കുമെന്ന് പറഞ്ഞത് ശരിയായി. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യ തുടക്കത്തിലേ തകർച്ചക്ക് ശേഷം തിരിച്ചുവന്നത് അശ്വിൻ- ജഡേജ സഖ്യത്തിന്റെ മികവിൽ. 102 റൺസുമായി അശ്വിൻ തന്റെ വേഗതയേറിയ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ 86 റൺസുമായി രവീന്ദ്ര ജഡേജയും ഇന്ത്യയെ ട്രാക്കിൽ എത്തിച്ചിരിക്കുന്നു. ദിവസം അവസാനിക്കുമ്പോൾ ഇരുവരും പുറത്താകാതെ ക്രീസിൽ തുടർന്ന് ഇന്ത്യയെ 339 – 6 എന്ന നിലയിൽ എത്തിച്ചു .

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 144/6 എന്ന നിലയിൽ പൊരുതിനിൽക്കുമ്പോൾ ദീർഘകാല പങ്കാളിയായ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം അശ്വിൻ ക്രീസിൽ ചേർന്നു. ശേഷം ഒരു ക്ലിനിക്കൽ കൗണ്ടർ അറ്റാക്ക് നയിച്ചു, ഒപ്പം ജഡേജയും ചേർന്നു. ചെന്നൈ പിച്ചിൽ അവസാനം നടന്ന ടെസ്റ്റിലും സെഞ്ച്വറി നേടിയ അശ്വിൻ ഇന്നും മോശമാക്കിയില്ല. ബംഗ്ലാ പേസർമാർ ആദ്യ 2 സെക്ഷനിൽ കാണിച്ച പോരാട്ടവീര്യം അശ്വിന്റെ മുന്നിൽ തകർന്നു. ജഡേജ ആകട്ടെ തന്റെ നീണ്ട കാലത്തെ മോശം ഫോമിനോട് വിടപറഞ്ഞ് മനോഹര സ്ട്രോക്കുകൾ കളിച്ചു മുന്നേറി. ഇരുവരും തങ്ങളുടെ പരിചയസമ്പത്ത് നന്നായി ഉപയോഗിച്ചു.

“ഈ കാണികൾക്ക് മുന്നിൽ കളിക്കുന്നത് എപ്പോഴും ഒരു പ്രത്യേക അനുഭൂതിയാണ്. ഇവിടെ കളിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷകരമായ ഓർമ്മകളുണ്ട്. ഇവിടെ അവസാന സെഞ്ച്വറി നേടിയപ്പോൾ, നിങ്ങളായിരുന്നു രവി ഭായ് കോച്ച്. ഒരു ടി20 ടൂർണമെൻ്റിൻ്റെ (തമിഴ്‌നാട് പ്രീമിയർ ലീഗ്, TNPL) ഞാൻ ഇവിടെയെത്തി, അത് ഒരു സഹായത്തിന് സഹായിക്കുന്നു. എൻ്റെ ബാറ്റിംഗിൽ ഞാൻ വളരെയധികം പരിശ്രമിച്ചു, ബോൾ അടിക്കുമ്പോഴെല്ലാം ഋഷഭ് പോലെ കഠിനമായി കളിക്കാൻ ഞാൻ ആഗ്രഹിച്ചു.

ടിഎൻപിഎല്ലിൽ ബാറ്റിംഗിൽ തകർപ്പൻ ഫോമിലായിരുന്നു അശ്വിൻ, തുടർച്ചയായ അർധസെഞ്ചുറികളുമായി ഡിണ്ടിഗൽ ഡ്രാഗൺസിനെ കിരീടത്തിലേക്ക് നയിക്കാനും താരത്തിനായി .

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ