ആ ഇന്ത്യൻ താരം ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് എത്തിയാൽ പൊളിക്കും, അവനാകുമ്പോൾ ടീമിനെ വൈറ്റ് ബോൾ ഫോർമാറ്റിൽ തോൽപ്പിക്കാൻ ബാക്കിയുള്ളവർ പാടുപെടും: ഇയോൻ മോർഗൻ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിൻ്റെ മുഖ്യ പരിശീലകൻ്റെ റോളിലേക്ക് പരിഗണിക്കേണ്ട നിരവധി മുൻ ക്രിക്കറ്റ് താരങ്ങളെ ഇയോൻ മോർഗൻ തിരഞ്ഞെടുത്തു. എന്നിരുന്നാലും, അടുത്തിടെ രാജിവച്ച മാത്യു മോട്ടിന് പകരക്കാരനാകാൻ അനുയോജ്യമായ വ്യക്തി ബ്രണ്ടൻ മക്കല്ലമാണെന്ന് അദ്ദേഹം കരുതുന്നു.

രണ്ട് വർഷം ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ഏകദിന, ടി20 ലോകകപ്പ് കിരീടങ്ങൾ നേടാൻ മോട്ടിന്റെ കീഴിൽ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. പുതിയ പരിശീലകൻ വരുന്നത് വരെ അസിസ്റ്റൻ്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക്ക് വൈറ്റ് ബോൾ ടീമിൻ്റെ മേൽനോട്ടം വഹിക്കും. “നിങ്ങൾ രാഹുൽ ദ്രാവിഡ്, റിക്കി പോണ്ടിംഗ്, സ്റ്റീഫൻ ഫ്ലെമിംഗ്, ബ്രണ്ടൻ മക്കല്ലം എന്നിങ്ങനെ ഉള്ള ആളുകളിലേക്ക് പുതിയ പരിശീലകനെ നോക്കുമ്പോൾ പോകണം . ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ബ്രണ്ടൻ, ഇംഗ്ലീഷ് ടെസ്റ്റ് ടീമിനൊപ്പം അദ്ദേഹം വിജയിച്ചിട്ടുണ്ട്, ”മോർഗൻ സ്കൈ സ്പോർട്സിൽ പറഞ്ഞു.

“ലോകകപ്പിൽ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുന്ന ഒരാളെയാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. ജോലിയിൽ വളരുക എന്ന ലക്ഷ്യമുള്ള ഒരാളെ നിങ്ങൾക്ക് കൊണ്ടുവരാൻ കഴിയില്ല. ഇത് ഒരു ചെറുപ്പക്കാരൻ്റെ ജോലിയല്ല. കളിക്കാരെ പരിശീലിപ്പിക്കാനും ക്യാപ്റ്റൻ ജോസ് ബട്ട്‌ലറെ സഹായിക്കാനും ഒരു പരിശീലകൻ വേണം ”അദ്ദേഹം കൂട്ടിച്ചേർത്തു.

ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സുമായി മക്കല്ലം ശക്തമായ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്, എന്നാൽ നിലവിലെ സാഹചര്യത്തിൽ എല്ലാ ഫോര്മാറ്റിലും നായക സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യതകൾ ഇല്ല. “ബ്രണ്ടൻ തയ്യാറാണോ എന്ന് എനിക്ക് ഉറപ്പില്ല. മക്കല്ലത്തിൻ്റെ പരിശീലനത്തിന് കീഴിലാണ് ഞാൻ കളിച്ചത്. ഒരു കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹം ന്യൂസിലൻഡിന് വേണ്ടി മികച്ചതായിരുന്നു. വൈറ്റ് ബോൾ ടീമിലും അദ്ദേഹത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും, ”അദ്ദേഹം പറഞ്ഞു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത