അങ്ങനെയാണ് ആ ചുരുക്കപ്പേര് പിറന്നത്, ആദ്യം വിളിച്ചത് ആരാണെന്ന് വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

സ്ഥിരതയാര്‍ന്ന ബാറ്റിംഗുമായി മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് നിരയിലെ നിര്‍ണായക താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ സീസണില്‍ 143.43 സ്‌ട്രൈക്ക് റേറ്റില്‍ 317 റണ്‍സ് സ്വന്തമാക്കിയ താരത്തിന്റെ മികവ് മാത്രമാണ് ബാറ്റിംഗിൽ മുംബൈക്ക് എടുത്ത് പറയാൻ ഉള്ളത്. ബാറ്റിംഗ് നിരയില്‍ എവിടെ വേണമെങ്കിലും ഇറങ്ങാമെന്നതും ഇന്നിംഗ്‌സ് പടുത്തുയര്‍ത്തലും മത്സരം ഫിനിഷ് ചെയ്യലും ഒരുപോലെ വഴങ്ങുമെന്നതും സൂര്യകുമാര്‍ യാദവിന്‍റെ സവിശേഷതകളാണ്. S. K. Y എന്ന പേരിൽ ആരധകർക്കിടയിൽ അറിയപ്പെടുന്ന താരം ചുരുക്കപ്പേര് ആരാണ് തന്നെ വിളിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യകുമാർ യാദവ്.

“2014-ൽ ഞാൻ KKR-ൽ ആയിരുന്നപ്പോൾ ഗൗതി ഭായ് (ഗംഭീർ)  എന്നെ പിന്നിൽ നിന്ന് ‘SKY’ എന്ന് രണ്ട് മൂന്ന് തവണ വിളിച്ചു. ഞാൻ ശ്രദ്ധിച്ചില്ല. എന്നിട്ട് അദ്ദേഹം പറഞ്ഞു, ‘ഞാൻ നിന്നെയാണ് വിളിക്കുന്നത്. നിന്റെ ഇനീഷ്യല്‍ നോക്കൂ!’ അപ്പോഴാണ് അതെ അത് ‘സ്കൈ’ ആണെന്ന് എനിക്ക് മനസ്സിലായത്.”

ഇന്ന് ക്രിക്കറ്റ് ആരാധകർ മുഴുവൻ താരത്തെ സ്കൈ എന്നാണ് വിളിക്കുന്നത്. ആ പേര് ആദ്യം വിളിച്ചത് ഗംഭീർ  ആണെന്നത് എല്ലാവർക്കും പുതിയ അറിവാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ