"രോഹിതിനെ കൊണ്ട് പറ്റുന്ന പൊസിഷൻ അതാണ്, അല്ലാതെ വേറെ വഴി ഇല്ല"; രവി ശാസ്ത്രിയുടെ വാക്കുകൾ ഇങ്ങനെ

ഇന്ത്യൻ നായകനായ രോഹിത് ശർമ്മയ്ക്ക് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഓപ്പണിങ്ങിലും മിഡിൽ ഓർഡറിലും താരത്തിന് വേണ്ട പോലെ ടീമിന് വേണ്ടി റൺസ് നേടാൻ സാധിക്കുന്നില്ല. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ പരാജയമാണ് ഏൽക്കേണ്ടി വന്നത്. അതിൽ ആരാധകർ ഏറ്റവും കൂടുതൽ പഴിക്കുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ്.

വര്ഷങ്ങളായി രോഹിതിന്റെ പൊസിഷനാണ് ഓപ്പണിംഗ്. എന്നാൽ ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും യശസ്‌വി ജയ്‌സ്വാൾ കെ എൽ രാഹുൽ എന്നിവരാണ് ഓപണിംഗിൽ ഇറങ്ങിയത്. ആ സ്ഥാനത്ത് അവർ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്നാൽ മിഡിൽ ഓർഡറിൽ ഇറങ്ങിയപ്പോൾ രോഹിത് ഫ്ലോപ്പാവുകയാണ് ചെയ്തത്.

ന്യുബോളിൽ എങ്ങനെ കളിക്കണമെന്നും, ബോളർമാർ മാറുന്നതിന് അനുസരിച്ച് ബാറ്റിംഗിൽ മാറ്റം വരുത്തി ടീമിന് വേണ്ടി നിർണായകമായ സ്കോർ നേടാൻ കെല്പുള്ള താരമാണ് രോഹിത്ത് എന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും, പരിശീലകനുമായ രവി ശാസ്ത്രി.

രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:

” എട്ട്, ഒൻപത് വർഷങ്ങളായി രോഹിത് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന പൊസിഷനായിരുന്നു ഓപ്പണിംഗ്. ആ സ്ഥാനത്ത് കളിക്കുമ്പോൾ ഭൂമിയെ തീയിൽ ഇടുന്ന പ്രകടനം കാഴ്ച വെക്കും എന്നല്ല ഞാൻ പറയുന്നത് പക്ഷെ അദ്ദേഹത്തിന് അനുയോജ്യമായ പൊസിഷൻ അതായിരുന്നു. ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കാൻ രോഹിതിന് സാധിക്കുമായിരുന്നു” രവി ശാസ്ത്രി പറഞ്ഞു.

Latest Stories

ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം; ഹണി റോസിന്റെ പരാതിയില്‍ കടുത്ത വകുപ്പ് ചുമത്തി; പോസ്റ്റിന് അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

'എന്റെ അറസ്റ്റിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങളോ, ജനങ്ങളെ ബുദ്ദിമുട്ടിച്ചുള്ള പ്രതിഷേധ പരിപാടികളോ നടത്തരുത്'; ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി പിവി അന്‍വര്‍

പിവി അന്‍വര്‍ എംഎല്‍എ റിമാന്‍ഡില്‍; പുലര്‍ച്ചയോടെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വീടിനുള്ളിലേക്ക് പൊലീസിനെ കടത്തിവിടാതെ അനുയായികള്‍

സൈബര്‍ ആക്രമണം, പൊലീസില്‍ പരാതി നല്‍കി ഹണി റോസ്

പുരാതന ലിപി വായിച്ച് വിശദീകരിക്കുന്നവര്‍ക്ക് പത്ത് ലക്ഷം യുഎസ് ഡോളര്‍; പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

പത്താംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍

കോണ്‍സ്റ്റാസുമായുള്ള വഴക്കിന് കോഹ്‌ലിയെ ശകാരിച്ച് ഡിവില്ലിയേഴ്സ്, ഒപ്പം നിലവിലെ പ്രധാന പ്രശ്‌നത്തിന് ഒരു പരിഹാരവും

മോദിയുടെ ടെലിപ്രോംപ്റ്റര്‍ ഡല്‍ഹിയില്‍ പണിമുടക്കിയോ?; പ്രസംഗത്തിനിടയില്‍ നിര്‍ത്തി 'പരുങ്ങല്‍'; ബിജെപിയെ പോലെ ഡല്‍ഹിയില്‍ മോദിയുടെ പ്രോംപ്റ്ററും പരാജയപ്പെട്ടെന്ന് ആപ്