രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൽ പരിശീലകൻ ആയി എത്തിയതോടെ നായകൻ സഞ്ജു സാംസൺ രാജസ്ഥാനുമായിട്ടുള്ള തന്റെ ബന്ധം എങ്ങനെ തുടങ്ങി എന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. 2013-ൽ ദ്രാവിഡിൻ്റെ ക്യാപ്റ്റൻസിയിൽ സാംസൺ തൻ്റെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽസിനൊപ്പമായിരുന്നു കളിച്ചിരുന്നത്.
“ഞാൻ (റോയൽസിലേക്ക്) വരുന്നതിന് കുറച്ച് മാസങ്ങൾക്ക് മുമ്പ്, ജയ്പൂരിൽ ട്രയൽസ് നടന്നിരുന്നു. രാഹുൽ സാർ അവിടെ ഉണ്ടായിരുന്നു, പാഡി അപ്ടൺ ഉണ്ടായിരുന്നു, സുബിൻ ബറൂച്ച ഉണ്ടായിരുന്നു,” സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സാംസൺ പറഞ്ഞു.
“ ഞാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നില്ല. എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ല, അവർ ഏതുതരം കളിക്കാരെയാണ് തിരയുന്നതെന്ന്. ആ ദിവസത്തിന് മുമ്പോ ശേഷമോ ഞാൻ ഇത്രയും നന്നായി ബാറ്റ് ചെയ്തിട്ടില്ല. അത് വളരെ സവിശേഷമായ ദിവസമായിരുന്നു,” റോയൽസിൻ്റെ ട്രയൽസിൽ ബാറ്റ് ചെയ്ത അനുഭവത്തെക്കുറിച്ച് സഞ്ജു പറഞ്ഞു.
146 മത്സരങ്ങൾ കളിച്ച് റോയൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി സാംസൺ മാറി. 31.72 ശരാശരിയിലും 140.55 സ്‌ട്രൈക്ക് റേറ്റിലും 3934 റൺസുമായി ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് അദ്ദേഹം.
ഐപിഎൽ 2024 സീസണിൽ, രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഇതിഹാസ താരം ഷെയ്ൻ വോണിനെ മറികടന്ന് സഞ്ജു സാംസണും കടന്നുപോയി. സാംസൺ 61 മത്സരങ്ങളിൽ ടീമിനെ നയിച്ചു, ചുമതലയേറ്റ ശേഷം അതിൽ 31 എണ്ണത്തിൽ വിജയിച്ചു. ക്യാപ്റ്റനെന്ന നിലയിൽ നാല് സീസണുകളിൽ, സാംസൺ 2022 ലെ ഐപിഎൽ ഫൈനലിൽ പങ്കെടുത്തത് ഉൾപ്പെടെ റോയൽസിനെ പ്ലേ ഓഫിലേക്ക് നയിച്ചു.
“അന്ന് (റോയൽസിൻ്റെ ട്രയൽസ് സമയത്ത്) രാഹുൽ സാർ എന്നോട് പറഞ്ഞു ‘തീർച്ചയായും നിങ്ങൾ മിടുക്കനാണ്. ഞങ്ങളുടെ ടീമിനായി കളിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?’ ഒരു ഇതിഹാസമായിരുന്ന രാഹുൽ സാറിൽ നിന്ന് ഇത് എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി, ”സാംസൺ ഓർമ്മിച്ചു.
“അദ്ദേഹത്തെപ്പോലെ ആരെങ്കിലും ഞാൻ മിടുക്കൻ ആണെന്ന് പറഞ്ഞാൽ, എനിക്ക് അതിന്റെ മുകളിൽ ഒന്നും വേണ്ട ” സഞ്ജു പറഞ്ഞു