RR VS LSG: ഒറ്റ മത്സരം കൊണ്ട് ആ താരം സ്വന്തമാക്കിയത് ചരിത്ര നേട്ടം; രാജസ്ഥാൻ റോയൽസിൽ പുത്തൻ താരോദയം

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ തന്റെ ആദ്യ അരങ്ങേറ്റ മത്സരം നടത്തിയിരിക്കുകയാണ് വൈഭവ് സൂര്യവൻഷി. ഒറ്റ മത്സരം കൊണ്ട് താരം സ്വന്തമാക്കിയത് ഐപിഎലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യകതി എന്ന നേട്ടമാണ്. 14 വയസാണ് വൈഭവ് സൂര്യ വൻഷിയുടെ പ്രായം.

തുടക്കം മുതൽ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമാണ് യുവ താരം കാഴ്ച വെക്കുന്നത്. പരിക്ക് പറ്റി ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായതോടെ അദ്ദേഹത്തിന്റെ സ്ഥാനത്താണ് രാജസ്ഥാൻ വൈഭാവിന് അവസരം നൽകിയത്. മികച്ച തുടക്കമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി യശസ്‌വി ജൈസ്വാളും, വൈഭവ് സൂര്യ വൻഷിയും ചേർന്ന് കൊടുക്കുന്നത്.

Read more

രാജസ്ഥാനെതിരെ ലക്‌നൗ സൂപ്പർ ജയൻറ്സ് വിജയ ലക്ഷ്യമായി കുറിച്ചത് 181 റൺസായിരുന്നു. ലുക്‌നൗവിനായി ഐഡൻ മാർക്ക്രം 66 റൺസും, ആയുഷ് ബഡോണി 50 റൺസും നേടി. അവസാനം അബ്‍ദുൾ സമദ് (30*) മികച്ച പ്രകടനം നടത്തി സ്കോർ 180 ഇൽ എത്തിച്ചു. എന്നാൽ ക്യാപ്റ്റൻ ഋഷഭ് പന്ത് ആകട്ടെ വീണ്ടും ഫ്ലോപ്പായിരിക്കുകയാണ്. താരം 9 പന്തിൽ വെറും 3 റൺസായിരുന്നു നേടിയത്. ഇതോടെ താരത്തിന് നേരെ വൻ ആരാധകരോക്ഷമാണ് ഉയർന്നു വരുന്നത്.